മലപ്പുറം: പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച പി വി അന്‍വറിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് മലപ്പുറത്തെ എന്‍.സി.പി പ്രാദേശിക നേതാക്കള്‍ . എന്‍.സി.പിയില്‍ നിന്നും രാജി വച്ച് പി.വി. അന്‍വറിന്റെ പുതിയ പാര്‍ട്ടിയില്‍ ചേരുമെന്ന് എന്‍.സി.പി പ്രാദേശിക നേതാക്കള്‍ പ്രഖ്യാപിച്ചു.
എന്‍സിപിയുടെ യുവജന വിഭാഗം മുന്‍ ജില്ലാ പ്രസിഡണ്ട് ഷുഹൈബ് എടവണ്ണ, എറനാട് നിയോജക മണ്ഡലം പ്രസിഡണ്ട് പുതിയത്ത് ഇഖ് ലാസ്, സെക്രട്ടറിമാരായ ഷഹാലുദ്ദീന്‍ ചെറ്റിശേരി, സജീര്‍ പി.ടി എന്നിവര്‍ എന്‍സിപിയില്‍ നിന്ന് രാജിവച്ചു. അന് വറിനൊപ്പം ചേരുമെന്ന് ഇവര്‍ ്റിയിച്ചു.
അതിനിടെ സിപിഎമ്മിനോട് ഇടഞ്ഞ പി.വി അന്‍വര്‍ ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നേക്കും. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: