തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ കോണ്‍ഗ്രസ് ഭരണസമിതിയെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
കോണ്‍ഗ്രസിലെ അഡ്വ. സി.കെ. ഷാജിമോഹന്‍ പ്രസിഡന്റായ ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയാണ് ജസ്റ്റിസ് എന്‍. നഗരേഷ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്. പ്രസിഡന്റും ഡയറക്ടര്‍മാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല സ്റ്റേ.
കാര്‍ഷിക വികസന ബാങ്കിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സപ്തംബര്‍ 30നാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. സപ്തംബര്‍ 28നു ചേര്‍ന്ന ബാങ്കിന്റെ പൊതുയോഗം സിപിഎം പ്രതിനിധികള്‍ അലങ്കോലമാക്കിയതിനെ തുടര്‍ന്ന് തീരുമാനമെടുക്കാതെ പിരിഞ്ഞിരുന്നു.
ഇതിന്റെ പേരില്‍ ഭരണപ്രതിസന്ധിയുണ്ടെന്നു കാണിച്ച് ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിടുകയും നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡിലെ സര്‍ക്കാര്‍ നോമിനികളായ രണ്ടുപേരടക്കം മൂന്ന് സിപിഎം അംഗങ്ങളെ ഉള്‍പ്പെടുത്തി താല്‍ക്കാലിക ഭരണസമിതിയെ നിയമിക്കുകയും ചെയ്തിരുന്നു. ഈ നടപടിയാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവോടെ അസാധുവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: