ന്യൂദല്‍ഹി: തിരിച്ചടിക്കുമെന്ന നെതന്യാഹുവിന്റെ താക്കീതില്‍ ഭയന്ന് ഇറാന്.ഇതോടെ ഇസ്രയേലിന്റെ തിരിച്ചടി ഒഴിവാക്കാന്‍ ഇന്ത്യയെ ബന്ധപ്പെടുകയാണ് ഇറാന് അംബാസഡര്‍. മോദിയോട് ഇടപെടണമെന്ന് ഇറാന് അംബാസഡര്‍ അഭ്യര്‍ത്ഥിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇറാന്റെ ഇന്ത്യയിലെ അംബാസഡര്‍ ഡോ.ഇറാജ് ഇലാഹിയാണ് ഇറാനെതിരെ ഇസ്രയേലിന്റെ രോഷം തടയാന്‍ ഇന്ത്യയുമായും പ്രധാനമന്ത്രി മോദിയുമായും സഹായം തേടിയതെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച രാത്രിയില്‍ ഏകദേശം 200 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന് ഇസ്രയേലിനെ ലാക്കാക്കി തൊടുത്തത്. ഇതില്‍ ഭൂരിഭാഗം ബാലിസ്റ്റിക് മിസൈലുകളെയും ഇസ്രയേല്‍, അമേരിക്ക ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങള്‍ മിസൈല്‍ വിരുദ്ധ ടാങ്കറുകള്‍ ഉപയോഗിച്ച് വീഴ്ത്തുകയും ചെയ്തു. “ഇറാന് വലിയ തെറ്റ് ചെയ്തു, ഇതിന് എന്തായാലും ഇറാന് വലിയ വില കൊടുക്കേണ്ടിവരും”- ഇറാന്റെ ആക്രമണങ്ങളോട് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത് ഇങ്ങിനെയാണ്. ഇതോടെ ഇറാന് വീണ്ടുവിചാരം ആരംഭിച്ചിരിക്കുകാണ്. ഒരു ആവേശത്തിന് ഹെസ്ബുള്ള നേതാവ് നസ്റള്ളയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലിന് നേരെ മിസൈലുകള്‍ അയച്ചെങ്കിലും അത് വേണ്ടിയിരുന്നില്ല എന്ന ചിന്തയിലാണ് ഇപ്പോള്‍ ഇറാന് നേതാക്കള്‍.
എങ്ങിനെയെങ്കിലും ഇറാനും ഇസ്രയേലിനും ഇടയില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനാണ് ഇപ്പോള്‍ ഇറാന് അംബാസഡര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇപ്പോഴും ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയി ഇസ്രയേല്‍ ആക്രമണം ഭയന്ന് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: