തിരുവനന്തപുരം: പ്രാദേശിക തലത്തില്‍ ദുരന്ത അപായ സൂചന മുന്‍കൂട്ടി നല്‍കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകളുടെ ട്രയല്‍ റണ്‍ ഒക്ടോബര്‍ 1 ന് നടക്കും. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 91 കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സൈറണുകളാകും പ്രവര്‍ത്തിക്കുക. ഇ ഡബ്ള്യു ഡി എസ് (Early Warning Dissemination System) പദ്ധതി പ്രകാരമാണ് മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചത്. സൈറണ്‍ കേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: