ധാക്ക: ബംഗ്ലാദേശിനെ ഇസ്ലാമികവല്‍ക്കരിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടുകയാണ് ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസ്. ഇപ്പോള്‍ സൈന്യത്തിലെ വനിതാപട്ടാളക്കാര്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ്. സൈന്യം തന്നെയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സൈന്യത്തില്‍ ഹിജാബ് വിലക്കിയിരുന്നതാണ്. ഈ വിലക്ക് പിന്‍വലിച്ചാണ് പുതിയ മത യൂണിഫോം വനിതാസൈനികര്‍ക്ക് നിര്‍ബന്ധമാക്കിയത്.
ഇതോടെ മറ്റ് മേഖലകളിലെന്ന പോലെ സൈന്യത്തിലും ഇസ്ലാംവല്‍ക്കരണം നടത്തുകയാണ് മുഹമ്മദ് യൂനസ്. ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം നടക്കുന്നതിന് സമാന്തരമായി ഹിന്ദു ആഘോഷങ്ങള്‍ വലിക്കുകയും ചെയ്യുന്നുണ്ട്. ജമാ അത്തെ ഇസ്ലാമിക്ക് മുന്‍തൂക്കമുള്ള വിദ്യാര്‍ത്ഥി വിഭാഗത്തിന്റെയും മതമൗലികവാദികളുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് സൈന്യത്തെ ഇസ്ലാമികവല്ക്കരിക്കുന്നതെന്ന ന്യായീകരണമാണ് മുഹമ്മദ് യൂനസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: