അയോധ്യ: രാമക്ഷേത്രത്തിൽ വിതരണം ചെയ്യുന്ന ‘ഇലൈച്ചി ദാന’ എന്ന പ്രസാദത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് അധികൃതർ . പഞ്ചസാരയും, ഏലയ്ക്കായും ചേർത്ത് ഉണ്ടാക്കുന്ന പ്രസാദമാണിത് .തിരുപ്പതി ലഡ്ഡുവിൽ മായം കലർന്നതായി വിവാദം ഉണ്ടായതിനെ തുടർന്നാണിത്.
ഇൻ്റഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസൽ സിസ്റ്റം (ഐജിആർഎസ്) വഴി നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്ന് അസിസ്റ്റൻ്റ് ഫുഡ് കമ്മീഷണർ മണിക് ചന്ദ് സിംഗ് പറഞ്ഞു.ഹൈദർഗഞ്ചിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. അവിടെ തയ്യാറാക്കിയ പ്രസാദമാണ് സമഗ്രമായ പരിശോധനയ്ക്കും മൂല്യനിർണ്ണയത്തിനുമായി ഝാൻസി സ്റ്റേറ്റ് ലബോറട്ടറിയിലേക്ക് അയച്ചത്.
പ്രതിദിനം ശരാശരി 80,000 പാക്കറ്റ് പ്രസാദ, നിവേദ്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് രാമക്ഷേത്ര ട്രസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പ്രകാശ് ഗുപ്ത വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: