കോട്ടയം: അന്‍വറുടെ ആളിക്കത്തല്‍ ഏതാണ്ട് അണയാന്‍ കാത്തിരിക്കുകയാണ് മറ്റൊരാള്‍. എനിക്കും ചിലത് പറയാനുണ്ടെന്നാണ് എംഎല്‍എ കെ ടി ജലീലിന്‌റെ പ്രഖ്യാപനം. ഒക്ടോബര്‍ 2ന് ഞാന്‍ മാനസികമായി സ്വതന്ത്രനാകും. അതിനുശേഷം ചിലത് പറയും എന്നാണ് ഭീഷണി. അന്‍വറുടെ പരാതികള്‍ ഗൗരവമുള്ളതാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ജലീല്‍ കുറച്ചൊക്കെ നേരത്തെ പറഞ്ഞെങ്കിലും അത്ര വാര്‍ത്താ പ്രാധാന്യം കിട്ടിയിരുന്നില്ല. എന്നാല്‍ ഇനി പറയുന്നത് അന്‍വറിനേക്കാളും സ്‌ട്രോങ്ങായാലേ വിറ്റു പോകൂ എന്നതാണ് പ്രശ്‌നം.
സിപിഎമ്മിനോടും മുഖ്യമന്ത്രിയോടും നേരിട്ട് അടിച്ചു നില്‍ക്കുന്ന അന്‍വര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെങ്കില്‍ ജലീലും ഒപ്പം ഉണ്ടാകുമെന്നും വാര്‍ത്ത പരക്കുന്നുണ്ട്.
പാര്‍ട്ടി വളര്‍ത്തിക്കൊണ്ടുവന്ന സ്വതന്ത്രര്‍ ഓരോരുത്തരായി തിരിഞ്ഞു നിന്ന് പണികൊടുക്കുന്ന സ്ഥിതിയാണിപ്പോള്‍. അന്‍വറും ജലീലും ഉടക്കി നില്‍ക്കുന്ന ഘട്ടത്തില്‍ കാരാട്ട് റസാക്കും പിടിഎ റഹീമും മറ്റും എങ്ങനെ പ്രതികരിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.
നാട്ടുമ്പുറത്ത് സ്വാധീനമുള്ള മുസ്ലിം വിഭാഗത്തില്‍പ്പെട്ട പണച്ചാക്കുകളെ കെട്ടിയൊരുക്കി സ്വതന്ത്ര വേഷം കെട്ടിച്ചിറക്കുന്നത് സിപിഎമ്മിന്റെ പതിവ് രീതിയാണ്, പ്രത്യേകിച്ച് മലബാറില്‍. തങ്ങള്‍ക്ക് ഒറ്റയ്‌ക്ക് നിന്നാല്‍ പച്ചതൊടില്ലെന്ന് ഉറപ്പുളളിടങ്ങളിലാണ് ഈ പരീക്ഷണം. എന്നാല്‍ ഇവരെല്ലാം മടിക്കുത്തിലെടുത്തു വച്ച പാമ്പിന്‌റെ അവസ്ഥയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: