ബെയ്റൂട്ട്: ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ അധിക ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച് ഇസ്രയേല്‍. ഇറാന് പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം ശക്തമാക്കുന്നതിനാല്‍ ലെബനനിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് തയാറാവാന്‍ സൈന്യത്തിന് ഇസ്രയേല്‍ നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണിത്.
ഇസ്രയേലി സൈനിക വാഹനങ്ങള്‍ ലെബനന്റെ വടക്കന്‍ അതിര്‍ത്തിയിലേക്ക് ടാങ്കുകളും കവചിത വാഹനങ്ങളും കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതായി വാര്‍ത്താഏജന്‍സി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുള്ള വെടിമരുന്ന് സംഭരണ സൈറ്റുകള്‍ എന്ന് അവകാശപ്പെടുന്ന സ്ഥലത്തിന് സമീപമുള്ള വീടുകളില്‍നിന്ന് ഒഴിയാന്‍ സൈന്യം താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും തങ്ങളുടെ രാജ്യം സാധ്യമായ കര ആക്രമണത്തിന് തയ്യാറാണെന്ന് വെളിപ്പെടുത്തി. ഹിസ്ബുള്ള റോക്കറ്റ് ആക്രമണം തുടര്‍ന്നാല്‍ ഗാസയുടെ അതേ ഗതി ലെബനനും നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി. ‘ഞങ്ങള്‍ കടലില്‍നിന്നും ആകാശത്ത്നിന്നും ഹിസ്ബുള്ളയെ ആക്രമിക്കുകയാണ്. നിങ്ങള്‍ ഒരു കര ആക്രമണത്തിന് തയാറാകണം’ യോവ് ഗാലന്റ് സൈനികരോട് പറഞ്ഞു.
അതിനിടെ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇസ്രയേലിന്റെ കനത്ത മിസൈൽ ആക്രമണം. വൻസ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. നസ്റല്ല സുരക്ഷിതനാണെന്നാണു റിപ്പോർട്ട്.
ഇസ്രയേല്‍ സൈന്യം വെള്ളിയാഴ്ച ലെബനനില്‍ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ലബനനിലെ ഹിസ്ബുള്ള ഭീകരര്‍ക്കെതിരെയുള്ള ആക്രമണം ഇസ്രയേല്‍ ശക്തമാക്കി. ഈയാഴ്ച ലെബനനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു. ഇസ്രയേല്‍ കഴിഞ്ഞ ദിവസം ബെയ്റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള വ്യോമസേനാ വിഭാഗം ഡ്രോണ്‍ തലവനും കമാന്‍ഡറുമായ മുഹമ്മദ് ഹുസൈന് സുരൂര്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.
ബെയ്റൂട്ടില്‍ ഇസ്രയേല്‍ യുദ്ധവിമാനം ഇടിച്ചു, രണ്ട് പേര് കൊല്ലപ്പെടുകയും ഒരു സ്ത്രീ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുള്ളയുടെ ഉന്നത റാങ്കുകളുള്ള ഭീകരരെയാണ് ഇസ്രയേല്‍ ലക്ഷ്യ
മിടുന്നത്.
മുന്നൂറോളം ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇതിനിടയില്‍ റോക്കറ്റ് ആക്രമണം നിര്‍ത്തുന്നത് വരെ ഹിസ്ബുള്ള ഭീകരര്‍ക്കെതിരെ ശക്തമായ സൈനിക ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞയെടുത്തു.
“ആകെയുള്ള 40,000 ആയുധധാരികളായ ഹമാസ് ഭീകരരില്‍ 50 ശതമാനം പേരെയും ഇസ്രയേല്‍ സൈന്യം കൊല്ലുകയോ പിടികൂടുകയോ ചെയ്തു. ഹമാസ് ഭീകരര്‍ ആയുധം വെച്ച് കീഴടങ്ങിയാല്‍ ഈ യുദ്ധത്തിന് അവസാനമാകും. ഗാസയില്‍ പിടിച്ചുവെച്ചിരിക്കുന്ന മുഴുവന്‍ ഇസ്രയേലികളെയും മോചിപ്പിക്കുകയും വേണം. ഇതിന് ബദലായി മറ്റൊരു പരിഹാരം ഇല്ല”. – നെതന്യാഹു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: