ചെന്നൈ: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ വിവാദം കത്തിപ്പടരുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് നടന് പ്രകാശ് രാജും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ പവന് കല്യാണും സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദം തുടരുകയാണ്.
തിരുപ്പതി ക്ഷേത്രത്തിലെ വിഷയമുയർത്തിപ്പിടിച്ചുകൊണ്ട് ഭാരതത്തിലെ ക്ഷേത്രങ്ങളിലെല്ലാം ആചാര സംരക്ഷണത്തിനായി ദേശീയതലത്തിൽ ബോർഡുകൾ സ്ഥാപിക്കണമെന്ന് പവൻ കല്യാൺ ആഹ്വാനം ചെയ്തിരുന്നു. ഇതിനു പ്രകാശ് രാജ് മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് ആരംഭിക്കുന്നത്.
ദേശീയതലത്തിൽ സനാതന ബോർഡുകൾ സ്ഥാപിക്കണമെന്ന് പവൻ കല്യാണിന്റെ ആഹ്വാനത്തിന് മറുപടിയായി വിഷയം ദേശീയതലം വരെ ഉയർത്തേണ്ടതുണ്ടോ ഈ വിഷയത്തിൽ അന്വേഷണമാണ് ആവശ്യം എന്നും പ്രകാശരാജ് മറുപടി നൽകി.
ഇതിന് പ്രകാശ് രാജിനുള്ള മറുപടി പവൻ കല്യാൺ നൽകിയത് മാധ്യമങ്ങളിലൂടെ ആയിരുന്നു. സനാതനധർമ്മത്തിനെതിരായ പ്രശ്നങ്ങളിൽ താൻ ശബ്ദമുയർത്തേണ്ടതില്ലേ.. പ്രകാശ് രാജിനോട് ബഹുമാനം ഉണ്ട് എന്നാൽ അദ്ദേഹം എന്തിനാണ് തന്നെ വിമർശിക്കുന്നതെന്ന് തനിക്കറിയില്ലെന്നും പവൻ കല്യാൺ പ്രതികരിച്ചു.
സിനിമ മേഖലയിൽ നിന്നുള്ള വ്യക്തികൾ തിരുപ്പതി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ഒന്നുകിൽ അതിനെ പിന്തുണയ്ക്കുകയോ അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യണമെന്നും പവൻ കല്യാൺ വ്യക്തമാക്കി. പ്രകാശ് ഇതിലൊരു പാഠം പഠിക്കണം. സിനിമാലോകവും മറ്റുള്ളവരും ഈ വിഷയം നിസാരവത്കരിക്കാന്‍ ശ്രമിക്കരുത്. ഞാൻ സനാതന ധർമ്മത്തെ വളരെ ഗൗരവത്തില്‍ കാണുന്ന ആളാണ്. അയ്യപ്പനേയും സരസ്വതി ദേവിയേയും പല വിമർശകരും ലക്ഷ്യമിടുന്നുണ്ട്. സനാതന ധർമ്മം പരമപ്രധാനമാണ്. ഈ വിഷയത്തിൽ ഓരോ ഹിന്ദുവും ഉത്തരവാദിത്തം ഏറ്റെടുക്കണം, മറ്റ് മതങ്ങളിൽ ഇത്തരമൊരു പ്രശ്നമുണ്ടായാൽ വ്യാപകമായ പ്രക്ഷോഭമുണ്ടാകും.’ വിജയവാഡയിലെ കനക ദുർഗ്ഗ ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു പവന് കല്യാണിന്റെ പ്രതികരണം.
തുടർന്ന് ഇതിന് മറുപടിയെ പ്രകാശ് രാജ് വീണ്ടും എത്തി.
എക്സിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. പവൻ കല്യാണിന്റെ വാർത്താസമ്മേളനം കണ്ടുവെന്നും താൻ പറഞ്ഞതിനെ അദ്ദേഹം തെറ്റായി വ്യാഖ്യാനിച്ചത് ആശ്ചര്യകരമാണെന്നും പ്രകാശ് രാജ് പറഞ്ഞു. താനിപ്പോൾ വിദേശത്ത് ഷൂട്ടിങ്ങിലാണ് പവൻ കല്യാണി ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: