കെന്റക്കി(യുഎസ്എ): ജഡ്ജിയെ ചേംബറില്‍ വെച്ച് വെടിവച്ചുകൊന്ന കെന്റക്കി ഷെരീഫിനെ അറസ്റ്റ് ചെയ്തു. ലെച്ചര്‍ കൗണ്ടി കോര്‍ട്ട് ഹൗസില്‍ വെടിയേറ്റ ജില്ലാ ജഡ്ജി കെവിന് മുല്ലിന്‍സ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.ലെച്ചര്‍ കൗണ്ടി ഷെരീഫ് ഷോണ്‍ സ്റ്റൈന്സാണ് വെടിവെച്ചത്. കോടതിക്കുള്ളില്‍ നടന്ന തര്‍ക്കത്തിന് ശേഷമാണ് വെടിവയ്പ്പ് .പ്രകോപനത്തിന് കാരണമെന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
്അമേരിക്കയില്‍ ഒരു കൗണ്ടിയിലെ ചീഫ് ലോ എന്‍ഫോഴ്സ്മെന്റ് ഓഫീസറാണ് ഷെരീഫ്. ഷെരീഫുകളെ സാധാരണയായി പൊതുജനങ്ങള്‍ തിരഞ്ഞെടുക്കുന്നു.കുടിയൊഴിപ്പിക്കല്‍, സ്വത്ത് പിടിച്ചെടുക്കല്‍, വാറണ്ടുകള്‍ സേവിക്കല്‍ തുടങ്ങിയ കോടതി ഉത്തരവുകളും ഉത്തരവുകളും ഷെരീഫുകള്‍ നടപ്പിലാക്കുന്നു.ജഡ്ജിമാരെയും ജൂറികളെയും സംരക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള കോടതി സുരക്ഷയുടെ ഉത്തരവാദിത്തം ഷെരീഫുകള്ക്കാണ്.
ഷെരീഫ് ജഡ്ജിയുടെ ഔട്ടര്‍ ഓഫീസില്‍ പ്രവേശിച്ച് കോടതി ജീവനക്കാരോട് ജഡ്ജിയുമായി ഒറ്റയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്ട്ടെചെയ്തു.രണ്ടുപേരും ജഡ്ജിയുടെ മുറിയില്‍ പ്രവേശിച്ച് വാതില്‍ അടച്ചു. പുറത്തുള്ളവര്‍ വെടിയൊച്ചകള്‍ കേട്ടതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.ഷെരീഫ് സ്റ്റൈന്‍സ് കൈകള്‍ ഉയര്‍ത്തി പുറത്തിറങ്ങി പോലീസിന് കീഴടങ്ങി.
.വെടിവയ്പ്പ് നടക്കുമ്പോള്‍ 50 ജീവനക്കാര്‍ കോടതി കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. പ്രദേശത്തെ സ്കൂള്‍ ഹ്രസ്വകാലത്തേക്ക് അടച്ചുപൂട്ടി. ഈ അക്രമത്തില്‍ താന്‍ ഞെട്ടിപ്പോയെന്ന് കെന്റക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ലോറന്‍സ് ബി വാന്‍മീറ്റര്‍ പറഞ്ഞു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: