കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവതിയെ കാറിടിച്ചു വീഴ്ത്തിയ ശേഷം രക്ഷപ്പെടവെ അതേ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുത്തു. ജനരോഷം മൂലം അപകടം നടന്ന സ്ഥലത്ത് പ്രതികളുമായി തെളിവെടുക്കാന്‍ സാധിച്ചില്ല .തുടര്‍ന്ന് താത്കാലികമായി തെളിവെടുപ്പ് നിര്‍ത്തിവച്ചു.
അതേസമയം തന്നെ കേസില്‍ മനഃപൂര്‍വം കുടുക്കിയതാണെന്നാണ് തെളിവെടുപ്പിനിടെ ഡോക്ടര്‍ ശ്രീക്കുട്ടി പറഞ്ഞു.തെളിവെടുപ്പിന് എത്തിയപ്പോള്‍ ജനരോഷം മൂലം ഡോ ശ്രീക്കുട്ടിയെ വാഹനത്തില്‍ നിന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ല.അപകടം നടന്ന ആനൂര്‍കാവില്‍ കേസിലെ മറ്റൊരു പ്രതിയായ അജ്മലുമായി പൊലീസ് രണ്ട് തവണ എത്തിയെങ്കിലും തെളിവെടുക്കാന്‍ സാധിച്ചിരുന്നില്ല.
അപകടശേഷം പ്രതികള്‍ പോയ ഇടക്കുളങ്ങരയിലെ വീട്ടിലും പ്രതികള്‍ താമസിച്ച കരുനാഗപ്പള്ളിയിലെ ഫ്ലാറ്റിലും പൊലീസ് തെളിവെടുപ്പ് നടത്തി.
പ്രതികള്‍ ലഹരിയ്ക്ക് അടിമകളാണെന്നും ചോദ്യം ചെയ്യുമ്പോള്‍ പ്രതികളുടെ മൊഴികള്‍ പരസ്പര വിരുദ്ധമായിരുന്നുവെന്നും കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയില്‍ പ്രോസിക്യുഷന് ചൂണ്ടിക്കാട്ടിയിരുന്നു
മെഡിക്കല്‍ പരിശോധനയില്‍ പ്രതികള്‍ എംഡിഎംഎ ഉപയോഗിച്ചതായി തെളിഞ്ഞുവെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. എന്നാല്‍ നടന്നത് കൊലപാതകം അല്ലെന്നും അപകട മരണം മാത്രമായിരുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.ഞായറാഴ്ച വരെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: