ന്യൂദൽഹി: തുടർച്ചയായി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തലവൻ ഹാഷിം ബാബയ്‌ക്കും മറ്റ് എട്ട് പേർക്കുമെതിരെ ദൽഹി പോലീസ് , മഹാരാഷ്‌ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (എംസിഒസിഎ) ചുമത്തിയതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കൊലപാതക ഗൂഢാലോചന, കൊള്ളയടിക്കൽ നിയമം, ആയുധ നിയമം, പാസ്‌പോർട്ട് ആക്‌ട് എന്നിവയിൽ ഉൾപ്പെട്ട ആരോപണങ്ങൾ ഉൾപ്പെടെ ഒന്നിലധികം കേസുകൾ ഹാഷിം ബാബയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2020 മുതൽ തിഹാർ ജയിലിലാണ് ഹാഷിം ബാബ. വളരെക്കാലമായി ഹാഷിം സംഘത്തിന്റെ ഭാഗമായിരുന്ന് ഒന്നിലധികം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്ന റാഷിദ് കേബിൾവാല, സച്ചിൻ ഗോലു, സൊഹൈൽ, ഷാരൂഖ് എന്നിവരാണ് മൊകോക ചുമത്തിയിരിക്കുന്ന മറ്റ് കുറ്റവാളികൾ. 2013-ലെ ചില ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് പ്രസക്തമായ മൊകോക നിയമ വ്യവസ്ഥകൾ ചുമത്തിയിട്ടുണ്ട്.
35 കാരനായ ജിം ഉടമ നാദിർ ഷായെ കൊലപ്പെടുത്തിയ കേസിൽ ദൽഹി സ്പെഷ്യൽ പോലീസ് സെല്ലും മീററ്റ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും (എസ്ടിഎഫ്) ഉത്തർപ്രദേശിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഹാഷിം ബാബ സംഘത്തിലെ രണ്ട് സഹായികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ദൽഹി സ്പെഷ്യൽ പോലീസ് സെൽ പറയുന്നതനുസരിച്ച് പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ പ്രതികളായ അനസ് ഖാൻ (18), അസദ് അമീൻ (21) എന്നിവരുടെ കാലിന് വെടിയേറ്റു.
ഇവരുടെ പക്കൽ നിന്ന് ഒമ്പത് വെടിയുണ്ടകളുള്ള മൂന്ന് പിസ്റ്റളുകൾ കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, അനസ് ദൽഹിയിൽ നാല് ക്രിമിനൽ കേസുകളിലും രണ്ട് കൊലപാതക കേസുകളിലും രണ്ട് കൊലപാതകശ്രമങ്ങളിലും പ്രതിയാണ്. സംഘടിതവും അധോലോകവുമായ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിനാണ് മൊകോക നിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: