തായ്പേയി: ലബനനിലെ ഹിസ്ബുള്ള ഭീകരര്‍ ഉപയോഗിച്ചിരുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ച സംഭവത്തില്‍ വിശദീകരണവുമായി കമ്പനികള്‍. പേജറുകളും വാക്കിടോക്കികളും തങ്ങള്‍ നിര്‍മിച്ചതല്ലെന്നാണ് കമ്പനികള്‍ പറയുന്നത്.
തായ്വാന് കമ്പനിയായ ഗോള്‍ഡ് അപ്പോളോയാണ് പേജറുകളുടെ നിര്‍മാതാക്കളെന്ന് സ്ഫോടനങ്ങളുടെ ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ചാണ് കമ്പനി സ്ഥാപകന്‍ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ലോഗോ ഉപയോഗിച്ച് മറ്റൊരു കമ്പനിയാണ് പേജറുകള്‍ നിര്‍മിക്കുന്നത് എന്നാണ് ഗോള്‍ഡ് അപ്പോളോ സ്ഥാപകന്റെ വാദം. എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. ഹിസ്ബുള്ളയ്ക്ക് പേജറുകള്‍ നല്‍കിയത് ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ്. അതിനാല്‍ സ്ഫോടനത്തില്‍ കമ്പനിക്കുള്ള പങ്ക് ബള്‍ഗേറിയയിലെ സുരക്ഷാ ഏജന്‍സിയായ ഡിഎഎന്‍എസ് അന്വേഷിക്കുമെന്ന് ലെബനന് അറിയിച്ചു.
പൊട്ടിത്തെറിച്ച വാക്കിടോക്കികളില്‍ ജപ്പാനീസ് റേഡിയോ ഉപകരണ നിര്‍മാതാക്കളായ ഐക്കോണ്‍ കമ്പനിയുടെ ലോഗോയും മെയ്ഡ് ഇന്‍ ജപ്പാന് എന്നയെഴുത്തുമുണ്ടെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഈ വാക്കിടോക്കികളുടെ ഉത്പാദനം 2014ല്‍ കമ്പനി അവസാനിപ്പിച്ചതാണ് എന്നാണ് കമ്പനി പറയുന്നത്. പ്രവര്‍ത്തിക്കാന്‍ ബാറ്ററി ആവശ്യമായ ഈ വാക്കിടോക്കി ഉപകരണം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിപണിയില്‍ നിന്ന് ഐക്കോണ്‍ പിന്‍വലിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ ലെബനനില്‍ ഹിസ്ബുള്ള ഭീകരര്‍ ഉപയോഗിക്കുന്ന വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 34 ആയി. 450 പേര് പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിനു പിന്നില്‍ മൊസാദാണെന്ന ഹിസ്ബുള്ളയുടെ ആരോപണത്തോട് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചൊവ്വാഴ്ചയുണ്ടായ പേജര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ക്കിടയിലും പൊട്ടിത്തെറിയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. സംസ്കാരച്ചടങ്ങിനിടയിലെ സ്ഫോടനത്തില്‍ വാക്കിടോക്കികള്‍ക്ക് പുറമെ പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ വീടുകള്‍ക്കും കടകള്‍ക്കും ഉള്‍പ്പെടെ കേടുപാടുണ്ടായെന്നാണു വിവരം. ബെയ്റൂട്ടിന്റെ വിവിധയിടങ്ങളില്‍ സോളാര്‍ പാനലുകളും പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇസ്രയേലിന്റെ സൈനിക ബാരക്കുകള്‍ക്ക് നേരെ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തി. ലെബനനില്‍ ഹിസ്ബുള്ളയുടെ ഏഴ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യവും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: