ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന തീരുമാനം രാഷ്‌ട്ര നിർമ്മാണത്തെയും ഫെഡറലിസത്തെയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബിജെപി ദേശീയ വക്താവ് സി. ആർ. കേശവൻ. ഡോ. അംബേദ്കറും മറ്റ് പ്രമുഖരും നമുക്ക് നൽകിയ നമ്മുടെ ഭരണഘടനയുടെ യഥാർത്ഥ ചൈതന്യവും പവിത്രതയും ഇത് വളരെ പ്രധാനമായി വീണ്ടെടുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി മോദി ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ അവിടെ പുനഃസ്ഥാപിച്ചത് കോൺഗ്രസ് വഞ്ചിച്ച ഭരണഘടനയുടെ യഥാർത്ഥ ആശയങ്ങൾ ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ ഒരേസമയം വോട്ടെടുപ്പുകൾ നടത്താൻ എല്ലായ്‌പ്പോഴും നമ്മുടെ ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്‌തിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഇന്ദിരാഗാന്ധിയെ പോലുള്ളവർ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ നിഷ്‌കരുണം അട്ടിമറിക്കുകയാണുണ്ടായത്.
1952 മുതൽ 1967 വരെ ഒരേസമയം തെരഞ്ഞെടുപ്പുകൾ നടന്നെങ്കിലും കോൺഗ്രസ് സർക്കാർ 39 തവണ സംസ്ഥാന സർക്കാരിനെ താഴെയിറക്കിയെന്നും കേശവൻ കൂട്ടിച്ചേർത്തു. പിന്നീട് കോൺഗ്രസ് കൊണ്ടുവന്ന അടിയന്തരാവസ്ഥ ആരും മറന്നിട്ടില്ല. കോൺഗ്രസ് ഭരണഘടനയെ കടന്നാക്രമിച്ചത് അടിയന്തരാവസ്ഥ മുഖാന്തരമാണ്. ഈ മുൻകാല പാപങ്ങളാണ് കോൺഗ്രസിനെ തളർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വളരെ പുരോഗമനപരമായ നീക്കമാണെന്നും നിരവധി പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ 32 ലധികം പാർട്ടികൾ ഈ നീക്കത്തെ അഭിനന്ദിച്ചുവെന്നും കേശവൻ പറഞ്ഞു. ഈ തീരുമാനം പൊതുജനങ്ങളുടെ പണം ലാഭിക്കുകയും ജനങ്ങളുടെ കൂടുതൽ ക്ഷേമത്തിനായി ചെലവഴിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ കള്ളപ്പണത്തിന്റെയും അഴിമതിയുടെയും പങ്ക് കുറയ്‌ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: