ന്യൂദല്‍ഹി: ഇന്ത്യയെ ദരിദ്രമായ രാജ്യമെന്ന നിലയില്‍ കണ്ട് ബിബിസി ലേഖകന്‍ ചോദിച്ച ചോദ്യത്തിന് ഇന്ത്യയിലെ ഷെഫായ വികാസ് ഖന്ന നല്കിയ മറുപടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
ഒരു മൂന്നാം ലോക രാജ്യമാണെന്ന ബോധ്യത്തില്‍ ബിബിസി അവതാരകന് ചോദിച്ച ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടി പറഞ്ഞ മിഷെലിൻ സ്റ്റാർ ഷെഫായ വികാസ് ഖന്നയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
ബിബിസി ആങ്കറുടെ ചട്ടവും പടവും മടക്കുന്ന വികാസ് ഖന്ന. വീഡിയോ കാണാം
Vikas Khanna, Michelin Star Chef, gives it back to BBC news anchor.
Anchor: In India, you were not from a rich family. So your sense of hunger must have come from there.
Vikas: No, I'm from Amritsar, everyone gets fed there in the langars. My sense of hunger came from New York! pic.twitter.com/rWf4PSVIAH
— Harpreet (@CestMoiz) September 12, 2024
വിശപ്പെന്ന വികാരം മൂന്നാം ലോക രാജ്യമായ ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ അടിസ്ഥാന പ്രശ്നമാണെന്ന തരത്തിലായിരുന്നു ബിബിസി അവതാരകന്റെ ചോദ്യം. എന്നാല്‍, ലോകത്തിലെ ഏറ്റവും സമ്പന്ന നഗരമായ ന്യൂയോർക്കിലും വിശപ്പുണ്ടെന്ന് തിരിച്ചടിക്കുകയായിരുന്നു വികാസ് ഖന്ന. മിഷെലില്‍ സ്റ്റാര്‍ ഷെഫായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് വികാസ് ഖന്ന. 2021 ലെ കൊവിഡ് വ്യാപന സമയത്ത് ന്യൂയോർക്കില്‍ ഇന്ത്യന്‍ ഷെഫ് വികാസ് ഖന്ന തുടങ്ങിയ ഭക്ഷണ പ്രചാരണപരിപാടിയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ഈ ഇടപെടല്‍.
നിങ്ങള്‍ ഇന്ത്യയിലെ സമ്പന്ന കുടുംബത്തില്‍ നിന്നല്ലല്ലോ. അപ്പോള്‍ നിങ്ങളുടെ വിശപ്പ് അവിടെ നിന്നും ലഭിച്ചതായിരിക്കുമല്ലേയെന്നായിരുന്നു ബിബിസി അവതാരകന്റെ ചോദ്യം. എന്നാല്‍, താന്‍ അമൃത്സറില് നിന്നാണെന്നും അവിടെ എല്ലാവര്ക്കും ലങ്കറുകളില്‍ (സുവർണ്ണ ക്ഷേത്രത്തോട് ചേർന്ന ഭക്ഷണ പുര) നിന്നും ഭക്ഷണം ലഭിക്കുമെന്നും വികാസ് ഖന്ന പറഞ്ഞു. താന്‍ വളര്‍ന്ന ഇന്ത്യയില്‍ വിശപ്പില്ലെന്ന് കാണിക്കാനായിരുന്നു വികാസ് ഖന്നയുടെ ശ്രമം. തന്റെ വിശപ്പ് ന്യൂയോർക്കില്‍ നിന്നാണെന്ന വികാസ് ഖന്നയുടെ അടുത്ത മറുപടി വികസിത പാശ്ചാത്യരെ മുഴുവന്‍ നാണം കെടുത്തുന്ന ഒന്നായിരുന്നു.
ന്യൂയോര്‍ക്കില്‍ നിന്നാണ് താന്‍ വിശപ്പിനെ അറിഞ്ഞതെന്ന് വികാസ് ഖന്ന പറയാന്‍ ഒരു കാരണമുണ്ട്. 9/11 ന് ശേഷം ന്യൂയോർക്കില്‍ നിരവധി വെല്ലുവിളികളെ വികാസ് ഖന്ന നേരിട്ടിരുന്നു. അതില്‍ ഒന്ന് വിശപ്പ് തന്നെയായിരുന്നു. കാരണം ജോലികിട്ടാതെ ഏറെ അലയേണ്ടിവന്നു. അക്കാലത്ത് ഭക്ഷണം പോലും കിട്ടിയില്ല. ഈ ദിവസങ്ങളിലാണ് വിശപ്പുമായുള്ള തന്റെ വ്യക്തിപരമായ അനുഭവം തുടങ്ങുന്നതെന്ന് വികാസ് ഖന്ന വിശദീകരിച്ചു. അക്കാലത്ത് ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിലാണ് താന്‍ ഉറങ്ങിയതെന്നും അവിടെ വെച്ച് താന്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ പട്ടിണി ഇരുന്നുവെന്നും വികാസ് ഖന്ന പറഞ്ഞപ്പോള്‍ ഇന്ത്യയിലെ വിശപ്പിനെ വിമര്‍ശിക്കാന്‍ ശ്രമിച്ച ബിബിസി ലേഖകന്റെ മുഖം ശരിക്കും ചുളിഞ്ഞു.
ഒബാമയ്ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കിയിട്ടുള്ള ആളാണെന്നും ഇടയ്ക്ക് അവതാരകന് പറയുന്നുണ്ട്. 2021ലെ ഈ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: