തൃശൂര്‍: ഗുരുവായുര്‍ ക്ഷേത്രം പുതിയ മേല്‍ശാന്തിയായി വെള്ളറക്കാട് ഓങ്ങലൂര്‍ പുതുമന ശ്രീജിത്ത് നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറ് മാസത്തേക്കാണ് നിയമനം.
ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നാലമ്പലത്തിലെ നമസ്കാര മണ്ഡപത്തിലാണ് മേല്‍ശാന്തിയെ തെരഞ്ഞെടുക്കാനുളള നറുക്കെടുപ്പ് നടന്നത്.ശ്രീജിത്ത് നമ്പൂതിരി 18വര്‍ഷമായി വേലൂര്‍ കുറൂരമ്മ കൃഷ്ണ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.
ശ്രീജിത്ത് നമ്പൂതിരി ആദ്യമായാണ് തെരഞ്ഞെടുക്കപ്പെടുന്നത്.മേല്‍ശാന്തിയാകുന്നതിന് എട്ടാം തവണയാണ് അപേക്ഷ നല്‍കുന്നത്.
പുതുമന പരമേശ്വരന് നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. ഭാര്യ: കൃഷ്ണശ്രീ, മക്കള്‍: ആരാധ്യ, ഋഗ്വേദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: