സോനിപത്ത് : സ്ക്കൂൾ വിദ്യാർത്ഥികളായ ഹിന്ദു പെൺകുട്ടികളെ ഹിജാബ് ധരിപ്പിച്ചതിനെതിരെ കടുത്ത പ്രതിഷേധം .ഹരിയാന സോനിപത്തിലെ ബദൗലി ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം . ഇവിടെയുള്ള വിദ്യാർത്ഥികൾ ഹിജാബും ബുർഖയും പോലുള്ള വസ്ത്രങ്ങൾ ധരിച്ച ഫോട്ടോകൾ വൈറലായിരുന്നു. ഇതിൽ പെൺകുട്ടികൾ നമസ്കാരം അർപ്പിക്കുന്ന ഭാവത്തിലായിരുന്നു. ചില പെൺകുട്ടികൾ കെട്ടിപ്പിടിക്കുന്നതും കാണാമായിരുന്നു കണ്ടു.
പെൺകുട്ടികളെ അവരുടെ അധ്യാപകരാണ് ഹിജാബ് ധരിക്കാൻ പ്രേരിപ്പിച്ചത്. ഈ വിവരം അറിഞ്ഞാണ് ഗ്രാമവാസികളും , ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയത് .ഫോട്ടോകൾ വൈറലായതോടെ സമീപ ഗ്രാമവാസികളും ഹിന്ദു സംഘടനകളിൽ നിന്നുള്ളവരും ഈ സ്കൂളിലെത്തി. ഇവിടെ പെൺകുട്ടികളുടെ മേൽ മതം അടിച്ചേൽപ്പിക്കുകയും ഹിന്ദു മതത്തെ അപമാനിക്കുന്നുവെന്നും, നാട്ടുകാർ ആരോപിച്ചു.
പ്രതിഷേധം വർധിച്ചതോടെ സ്കൂൾ പ്രിൻസിപ്പൽ വിശദീകരണവുമായി രംഗത്തെത്തി. ഈദ് ദിനത്തോടനുബന്ധിച്ച് സർവമത സമ്മേളനം നടത്തിയെന്നും , ഈ സമയത്ത് അവതരിപ്പിച്ച നാടകമായിരുന്നു അതെന്നുമാണ് പ്രിൻസിപ്പലിന്റെ വാക്കുകൾ . എന്നാൽ ഇത് വിശ്വസിക്കാൻ നാട്ടുകാർ തയ്യാറായിട്ടില്ല . തുടർന്ന് മാപ്പ് അപേക്ഷയും പ്രിൻസിപ്പൽ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: