ന്യൂദല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ദല്‍ഹി കേരള ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം ആദ്യമായാണ് ഇ.പി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പതിനഞ്ച് മിനിറ്റോളം ഇരുവരും സംസാരിച്ചു.
താന്‍ പിണറായിയെ കാണുന്നതില്‍ പുതുമയില്ലെന്ന് ഇ.പി പ്രതികരിച്ചു. താന്‍ മുഖ്യമന്ത്രിയെ കാണാറും സംസാരിക്കാറുമുണ്ട്. രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ലിത്. രാഷ്ട്രീയമെല്ലാം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ സീതാറാം യെച്ചൂരിയെക്കുറിച്ചാണ് മാധ്യമങ്ങള്‍ തന്നോട് ചോദിക്കേണ്ടത്. മുഖ്യമന്ത്രിയോട് സംസാരിച്ച എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയണോയെന്നും ഇ.പി ചോദിച്ചു.
നശീകരണ വാസനകളില്ലാതെ നിർമാണ താൽപര്യത്തോടെ പ്രവർത്തിക്കണം. ഞാൻ മുഖ്യമന്ത്രിയെ കാണാറും സംസാരിക്കാറുമുണ്ട്. തിരുവനന്തപുരത്തുള്ളപ്പോൾ സമയം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്. ഞങ്ങളൊരു പാർട്ടി കുടുംബത്തിലെ അംഗങ്ങളാണ്. ഞങ്ങളെല്ലാം സ്നേഹവും ബഹുമാനവും ഉള്ളവരാണ് – ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രിക്കും ഗവർണർക്കും താമസിക്കാനുള്ള കൊച്ചിൻ ഹൗസ് കെട്ടിടത്തിലേക്ക് തൊട്ടപ്പുറത്തെ കെട്ടിടത്തിൽ താമസിക്കുകയായിരുന്ന ജയരാജൻ എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: