കേന്ദ്രസർക്കാർ ഉദ്യോഗത്തിൽ നിന്നും റിട്ടയർ ചെയ്ത എഴുപതുകാരനായ ആർകെ എന്ന രാധാകൃഷ്ണൻ തന്റെ ശിഷ്ടജീവിതം നയിക്കുന്നത് കേരളത്തിലാണ്. മുംബെ ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ഭാര്യ സുമം, മൂന്നുവർഷം മുമ്പ് ശ്വാസകോശ സംബ്ബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. മകനും മകളും വിവാഹിതരായി യുഎസ്സിൽ സെറ്റിൽഡാണ്. ഇടയ്‌ക്ക് സംഭവിച്ച അറ്റാക്കിനെ തുടർന്ന് ആർകെയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അദ്ദേഹത്തിന്റെ വിധവയായ സഹോദരി ലീലയാണ്.
ഡോക്ടർ പ്രകാശിന്റെയും പാലിയേറ്റീവ് കെയറിൽ സേവനം അനുഷ്ഠിക്കുന്ന സ്റ്റെല്ലയുടെയും നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയാണ് ആർകെയുടെ ചികിത്സാകാര്യങ്ങൾ ശ്രദ്ധിക്കുന്നത്. മക്കളെ നേരിട്ടു കാണാനാകാതെ മനസ്സിൽ ആധി കയറുന്ന അവസരത്തിൽ ബന്ധങ്ങളുടെ ഊഷ്മളത പങ്കുവെച്ചിരുന്ന പഴയ കത്തുകളിലൂടെ കണ്ണോടിച്ച് ആർകെ ആശ്വാസം കൊള്ളും. വാട്സാപ്പ് ചാറ്റിലൂടെയും വീഡിയോ കോളിലൂടെയും മാത്രമായി ഒതുങ്ങിപ്പോകുന്ന അച്ഛൻ മക്കൾ ബന്ധത്തിലെ കടുത്ത നിരാശ ആർകെ -യെ മാനസികമായും ശാരീരികമായും തളർത്തുന്നു.
കാലികപ്രസക്തമായൊരു വിഷയം അതിന്റെ സത്ത ഒട്ടും ചോർന്നു പോകാതെ അവതരിപ്പിക്കുന്ന ടെലിസിനിമയാണ് വെട്ടം. ഓണനാളിൽ മലയാളത്തിലെ പ്രമുഖ ചാനലിൽ വെട്ടം സംപ്രേഷണം ചെയ്യുന്നു. ശ്രീജി ഗോപിനാഥൻ, ദീപാ ജോസഫ്, വീണാ മിൽട്ടൻ, ബേബി മൈത്രേയി ദീപക്, നസീർ മുഹമ്മദ്, മാനുവൽ ടി മലയിൽ, ജയാമേരി എന്നിവർ അഭിനയിക്കുന്നു.
രചന, സംവിധാനം – അജിതൻ, നിർമ്മാണം – പ്രവാസി ഫിലിംസ്, ഛായാഗ്രഹണം – നൂറുദീൻ ബാവ, എഡിറ്റിംഗ് -ഇബ്രു മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടർ – എം സജീഷ്, ഗാനരചന – ശ്രീരേഖ പ്രിൻസ്, സംഗീതം – ജിജി തോംസൺ, പശ്ചാത്തല സംഗീതം – പ്രമോദ് സാരംഗ്, കല- മിൽക്ക് ബോട്ടിൽ ക്രിയേറ്റീവ്സ്, ചമയം – മഹേഷ് ചേർത്തല, കോസ്റ്റ്യും – മരിയ, അസ്സോസിയേറ്റ് ഡയറക്ടർ -ബാലു നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് മുഹമ്മദ്, അസിസ്റ്റൻ്റ് ഡയറക്ടർ – സിബി, അക്കൗണ്ട്സ് – സതീഷ്, സ്റ്റുഡിയോ- കെ സ്റ്റുഡിയോസ്, ഡിസൈൻസ് – സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ് – അജീഷ് ആവണി, പിആർഓ – അജയ് തുണ്ടത്തിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: