ന്യൂദല്‍ഹി: സുഖോയ് 30 എംകെ യുദ്ധവിമാനങ്ങള്‍ക്ക് എയ്‌റോ എന്‍ജിനുകള്‍ വാങ്ങുന്നതിന് 26,000 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം. ബെംഗളൂരു ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായാണ് (എച്ച്എഎല്‍) കരാറായത്. എച്ച്എഎല്ലിന്റെ കോരാപുട്ട് ഡിവിഷനാണ് സുഖോയ് 30 എംകെ യുദ്ധവിമാനങ്ങള്‍ക്കുള്ള എയ്‌റോ എന്‍ജിനുകള്‍ നിര്‍മിക്കുക.
കരാര്‍ പ്രകാരം വ്യോമസേനയ്‌ക്കായി 240 എയ്‌റോ എന്‍ജിനുകള്‍ എച്ച്എഎല്‍ നിര്‍മിക്കും. വര്‍ഷംതോറും 30 എയ്‌റോ എന്‍ജിനുകള്‍ വീതം നല്കാനാണ് ലക്ഷ്യം. എട്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ എന്‍ജിനുകളും എച്ച്എഎല്‍ കൊടുക്കും.
സപ്തം. രണ്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഈ കരാറിലൂടെ എയ്‌റോ എന്‍ജിനുകളില്‍ തദ്ദേശീയ ഘടകങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്താനാകും. വ്യോമസേനയുടെ കരുത്താണ് സുഖോയ് 30 എംകെ യുദ്ധവിമാനങ്ങള്‍. നിലവിലെ കരാറിനു പുറമേ പുതുതായി 12 സുഖോയ് യുദ്ധവിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കാര്‍ 11,500 കോടിയുടെ ഓര്‍ഡറുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: