മയൂർഭഞ്ച്: ഒഡീഷയിലെ ഒരു യുവജന സംഘടന 25,000 കുപ്പി വളകൾ ഉപയോഗിച്ച് 15 അടി ഉയരമുള്ള ഗണേശ വിഗ്രഹം തയ്യാറാക്കി. സംഘടന 18-ാം വർഷവും ഗണേശപൂജ ആഘോഷിക്കുന്നതിന്റെ ഭാഗമായി ബാരിപാഡ പ്രദേശത്ത് മുളകൊണ്ടുണ്ടാക്കിയ പന്തലിലാണ് ഈ കമനീയ വിഗ്രഹം ഒരുക്കിയത്.
“ഞങ്ങൾ മഹാരാഷ്ട്രയുടെ പാരമ്പര്യമനുസരിച്ച് 5 ദിവസത്തേക്ക് ഗണേശ പൂജ ആഘോഷിക്കുന്നു. ഗോത്രവർഗക്കാരുടെ പരമ്പരാഗത പാട്ടുകൾ, നൃത്തങ്ങൾ, ദേശീയ തലത്തിലുള്ള നൃത്ത മത്സരം എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ഉത്സവം 8 ദിവസം നീണ്ടുനിൽക്കുമെന്ന് ഫ്രണ്ട്സ് യൂണിയൻ ഓർഗനൈസേഷൻ പ്രസിഡൻ്റ് സൗമ്യ രഞ്ജൻ മിശ്ര പറഞ്ഞു. കൂടാതെ 5 ദിവസമാണ് പ്രസാദവിതരണം നടക്കുന്നത്.
ചില കലാകാരന്മാർ പശ്ചിമ ബംഗാളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നു. 25000 (ഇരുപത്തയ്യായിരം) ഗ്ലാസ് വളകൾ കൊണ്ട് നിർമ്മിച്ച 15 അടി ഗണേശ വിഗ്രഹം കാണാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ വരുന്നത് തന്നെ ഞങ്ങളുടെ ഗണേശോത്സവത്തിന്റെ പ്രധാന ആകർഷണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തവണ ഞങ്ങൾ പതിനെട്ടാം വർഷം ആഘോഷിക്കുകയാണെന്ന് സംഘടനയുടെ കാഷ്യർ ശ്രീകാന്ത് ബാരിക് പറഞ്ഞു. ഈ അലങ്കാരത്തിനും അതുല്യമായ വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിനുമായി ഞങ്ങൾ 22 മുതൽ 25 ലക്ഷം വരെ ചെലവഴിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്ലിം അംഗങ്ങൾ ഉൾപ്പെടെ എല്ലാ സമുദായങ്ങളിലുമുള്ള ആളുകളുമായി ഞങ്ങൾ ഇവിടെ ഗണേശ പൂജ ആഘോഷിച്ചു. ഞങ്ങളുടെ സംഘടന ഐക്യത്തിന്റെയും സാമുദായിക സൗഹാർദ്ദത്തിന്റെയും പ്രതീകമാണെന്നും ഫ്രണ്ട്സ് യൂണിയനിലെ അംഗങ്ങളിലൊരാളായ ദേബാശിഷ് ലാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: