ധാക്ക : ബംഗ്ലാദേശിൽ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി സരസ്വതി ദേവിയുടെ വിഗ്രഹം തകർത്ത ഇസ്ലാം മതമൗലികവാദിയെ ഹിന്ദുവിശ്വാസികൾ പിടികൂടി. ബംഗ്ലാദേശിലെ ഫരീദ്പൂർ നഗരത്തിലെ കാളി ക്ഷേത്രത്തിലാണ് സംഭവം. 32 വയസ്സുള്ള മുഹമ്മദ് മിറാജുദ്ദീനാണ് ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി നിർമ്മാണത്തിലിരുന്ന സരസ്വതി ദേവിയുടെ വിഗ്രഹം നശിപ്പിച്ചത്.
ചുറ്റുമതിൽ ഇല്ലാത്ത നിലയിലാണ് ക്ഷേത്രം . ഫെബ്രുവരി മൂന്നിന് ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനിരുന്ന വിഗ്രഹമാണ് മിറാജുദീൻ തകർത്തത് . ശബ്ദം കേട്ട് സമീപത്ത് താമസിച്ചിരുന്ന ഹിന്ദുവിശ്വാസികൾ എത്തിയാണ് മിറാജുദീനെ പിടികൂടിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഫരീദ്പൂർ ഇസ്‌കോൺ ക്ഷേത്രത്തിലെ സരസ്വതി വിഗ്രഹം നശിപ്പിച്ചതിലും മിറാജുദ്ദീൻ ഉൾപ്പെട്ടിരുന്നു. ആ സമയത്ത് അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും, ‘മാനസിക അസ്ഥിരത’ എന്ന കാരണം കാട്ടി ഇയാളെ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: