പാലക്കാട്: കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ നടന്ന ഭാരതീയ വിദ്യാനിതേന് സംസ്ഥാന കായികമേളയില്‍ 257 പോയിന്റ് നേടി പാലക്കാട് ഓവറോള്‍ ചാമ്പ്യന്മാരായി. 100 പോയിന്റുകളുമായി തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തും, 81 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനത്തില്‍ വിദ്യാഭാരതി സൗത്ത് സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ യു.പി. ഹരിദാസ്, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സംഘടന സെക്രട്ടറി ആര്. അനീഷ്, സംസ്ഥാന ശാരീരിക് സംയോജക് പി. വി. നവജീവന്‍, സംസ്ഥാന യോഗ പ്രമുഖ് സി.പി. മുരളീധരന്, കല്ലേക്കാട് വ്യാസ വിദ്യാപീഠം വൈസ് പ്രിന്‍സിപ്പല്‍ എ.ബി. രാമപ്രസാദ്, ഹെഡ്മിസ്ട്രസ് പി.ബി. സുലേഖ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: