മുംബൈയില്‍ ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലാല്‍ ബാഗ്ച കമ്മിറ്റിക്ക് 15 കോടി വിലമതിക്കുന്ന 20 കിലോയുടെ സ്വര്‍ണ്ണക്കിരീടം നല്കി ആനന്ദ് അംബാനി. സെപ്തംബര്‍ ഏഴിന് തുടങ്ങുന്ന ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ സെപ്തംബര്‍ 17 വരെ നീണ്ടുനില്‍ക്കും.
20 കിലോയുടെ സ്വര്‍ണ്ണക്കിരീടം അണിഞ്ഞ ഗണപതി ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. മെറൂണ്‍നിറത്തിലുള്ള വസ്ത്രമാണ് ഗണപതിയെ ഉടുപ്പിച്ചിരിക്കുന്നത്. കിരീടം നിര്‍മ്മിക്കാന്‍ രണ്ടു വര്‍ഷത്തോളമെടുത്തു.
ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഈ കമ്മിറ്റിയുമായി മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയ്ക്ക് 15 വര്‍ഷത്തെ ബന്ധമുണ്ട്. ഈ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുകേഷ് അംബാനിയും ആനന്ദ് അംബാനിയും കയ്യയയച്ച് സംഭാവന നല്‍കിവരുന്നുണ്ട്. എല്ലാക്കൊല്ലവും അംബാനി കുടുംബം പങ്കെടുക്കുകയും ചെയ്യാറുണ്ട്.
കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ലാല്‍ബാഗ്ച കമ്മിറ്റിക്ക് ആനന്ദ് അംബാനി ധനസഹായം ചെയ്തിരുന്നു. അന്ന് രക്തംമാറ്റാന്‍ 24 ഡയാലിസിസ് യൂണിറ്റുകളാണ് സംഭാവന ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: