നടന് കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറായ ദിയ കൃഷ്ണയും വിവാഹിതയായി. ആശ്വിന് ഗണേശാണ് വരന്. ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയും ചിത്രങ്ങളും നിമിഷങ്ങള്‍ക്കകം വൈറലായിരിക്കുകയാണ്.
ദിയ പങ്കുവെച്ച വീഡിയോ…
തന്റെ ഏറ്റവും അടുത്ത സുഹൃത്തായ അശ്വിനുമായി പ്രണയത്തിലാണെന്ന് ആരാധകരെ അറിയച്ചത് മുതൽ ദിയ തന്റെ വിവാഹ സ്വപ്നങ്ങൾ പങ്കുവെച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹ ചിത്രങ്ങള്‍ ദിയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
പതിവ് മലയാളി വധു ലുക്കിൽ നിന്നും തീർത്തും വ്യത്യസ്തമായ ലുക്കിലാണ് ദിയ തന്റെ വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.
ഒരുപാട് ആഭരണങ്ങൾ ഇല്ല. പകരം രണ്ട് വലിയ മാലകളാണ് ധരിച്ചിരിക്കുന്നത്. തലയിൽ ഒരു ക്രീം കളർ ദുപ്പട്ടയും അണിഞ്ഞിട്ടുണ്ട്. വരനായ അശ്വിൻ ഗണേഷ് തമിഴ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാന്റൽ കളർ മുണ്ടും ഷർട്ടും ഒരു വേഷ്ടിയും അണിഞ്ഞിട്ടുണ്ട്.
നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. വിവാഹ ഫോട്ടോയ്ക്ക് താഴെ ആശംസകള്‍ കൊണ്ട് മൂടുകയാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: