സിംഗപ്പൂര്‍: പ്രധാനമന്ത്രി മോദി സിംഗപ്പൂര്‍ സന്ദര്‍ശനം ബുധനാഴ്ച തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ ബിസിനസ് നടത്തുന്ന ഏഷ്യന്‍ രാജ്യമാണ് സിംഗപ്പൂര്‍.
വെറും അരക്കോടി മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. 140 കോടി പേരുള്ള ഇന്ത്യയുമായി ജനസംഖയുടെ കാര്യത്തില്‍ സിംഗപ്പൂരിനെ താരതമ്യം ചെയ്യാനേ കഴിയില്ല. ഇന്ത്യയുടെ ആളോഹരി വരുമാനം വെറും 3000 ഡോളര്‍ മാത്രമായിരിക്കുമ്പോള്‍ സിംഗപ്പൂര്‍ എന്ന സമ്പന്ന രാജ്യത്തിലെ ആളോഹരി വരുമാനം 1.13 ലക്ഷം ഡോളറാണ്.
പക്ഷെ സിംഗപ്പൂരും ഇന്ത്യയും തമ്മില്‍ വലിയൊരു വ്യത്യാസമുണ്ട്. അച്ചടക്കമുള്ള ജനാധിപത്യമാണ് സിംഗപ്പൂരില്‍. കര്‍ശനമായ നിയമം വിട്ടുള്ള സ്വാതന്ത്ര്യമൊന്നും അനുവദിക്കില്ല. ഇന്ത്യയിലെ ജനാധിപത്യ സ്വാതന്ത്ര്യം അല്പം കൂടുതലാണെന്ന് അഭിഭാഷകനായ നാന പാല്‍കിവാല പലപ്പോഴും വിമര്‍ശനസ്വരത്തോടെ പറയാറുണ്ട്. ഒരു പക്ഷെ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തന്നെ വിഘാതമായ രീതിയില്‍ ഈ ജനാധിപത്യം മാറുകയാണ്. നമ്മള് ഇന്ത്യക്കാര്‍ പൊതുനിരത്തില്‍ തുപ്പുമ്പോള്‍, സിംഗപ്പൂരില്‍ അതിന് സാധിക്കില്ല. പിഴയൊടുക്കേണ്ടിവരും. ചിലപ്പോള്‍ ജയിലിലും കിടക്കേണ്ടിവരും.
യുഎസ് ഡോളറുമായുള്ള കറന്‍സി വിനിമയനിരക്കിലും സിംഗപ്പൂര്‍ ഏറെ മുന്നിലാണ്. ഒരു യുഎസ് ഡോളറിന് 1.32 സിംഗപ്പൂര്‍ ഡോളര്‍ മാത്രമേ നല്‍കേണ്ടതുള്ളൂ. എന്നാല്‍ ഒരു ഡോളര്‍ കിട്ടാന്‍ 83.90 രൂപ നല്‍കണം. 59 ലക്ഷം സിംഗപ്പൂര്‍ പൗരന്മാരില് 10 ശതമാനം ഇന്ത്യക്കാരാണ്. ആകെയുള്ള 16 ലക്ഷം വിദേശികളില്‍ 21 ശതമാനം ഇന്ത്യക്കാരാണ്. ഐഐടി, ഐഐഎം എന്നിവിടങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലായി ചേക്കേറുന്ന രാജ്യം സിംഗപ്പൂരാണ്. സിംഗപ്പൂരിലെ നാല് ഔദ്യോഗിക ഭാഷകളില്‍ ഒന്ന് തമിഴാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ കിഴക്കന്‍ ഏഷ്യയിലേക്ക് നോക്കുക എന്ന നയത്തില്‍ മുന്പന്തിയിലെ സ്ഥാനം സിംഗപ്പൂരിനാണ്. 1965ല്‍ സിംഗപ്പൂര്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ ആദ്യം അംഗീകരിച്ച രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്.
ഇന്ത്യ-സിംഗപ്പൂര്‍ തന്ത്രപരമായ ബന്ധം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയത് 2015ലെ മോദിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തോടെയാണ്. അതിന് ശേഷം വിണ്ടും മോദി സിംഗപ്പൂര്‍ സന്ദര്‍ശിക്കുകയാണ്.
മോദിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി ഇന്ത്യക്കാര്‍ ആഹ്ളാദപൂര്‍വ്വം സിംഗപ്പൂരിന്റെ ഓര്‍മ്മകള്‍ ഫോട്ടോകള്‍ക്കൊപ്പം പങ്കുവെയ്ക്കുകയാണ്. ഷട്ടില്‍ താരം പി.വി. സിന്ധു 2022ലെ സിംഗപ്പൂര്‍ ഓപ്പണ്‍ ഷട്ടിലിന്റെ ഓര്‍മ്മകളാണ് പങ്കുവെച്ചത്. സിംഗപ്പൂരില്‍ ഉള്ള എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി തന്റെ പിതാവ് എ.കെ. ആന്റണി ഇന്ത്യയുടെ പ്രതിരോധമന്ത്രിയായിരുന്നപ്പോഴും ഇപ്പോഴും സിംഗപ്പൂരില്‍ പ്രതിരോധമന്ത്രിയായിരിക്കുന്ന എന്ജിയെങ് ഹാനിനെ കണ്ടുമുട്ടിയതിന്റെ ആഹ്ളാദനിമിഷങ്ങളാണ് പങ്കുവെച്ചത്. സിംഗപ്പൂര്‍ മന്ത്രി ധാരാളം ഉപദേശങ്ങള്‍ തന്നുവെന്നും അനില്‍ ആന്റണി പറയുന്നു. 2023 ഫെബ്രുവരിയില്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചപ്പോഴുള്ള ഫോട്ടോയാണ്.
With Dr.@Ng_Eng_Hen , Minister of Defence , Singapore 🇸🇬 after he had a very insightful session with the @MunSecConf MYLs. He was my Papa #AKAntony’s counterpart while serving in the same role from 2011-2014 ! #MSC2023 #MSC_MYL pic.twitter.com/2glqQ0aPaZ
— Anil K Antony (@anilkantony) February 19, 2023
ഇതിനിടയില്‍ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായി ശശി തരൂര്‍ പങ്കുവെച്ച ഒരു വെറുപ്പിന്റെ പോസ്റ്റും വൈറലായി പ്രചരിക്കുന്നു. 2022ല്‍ ട്വീറ്റ് ചെയ്ത പോസ്റ്റാണിത്. കശ്മീര്‍ ഫയല്‍സ് എന്ന സിനിമ നിരോധിച്ച രാജ്യമാണ് സിംഗപ്പൂര്‍ എന്നാണ് ശശി തരൂരിന്റെ ഓര്‍മ്മപ്പെടുത്തല്‍. സിഎന്‍എ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കശ്മീര്‍ ഫയല്‍സില്‍ ഹിന്ദുക്കള്‍ പീഢനം ഏറ്റുവാങ്ങുന്ന സമൂഹമായി കശ്മീര്‍ ഫയല്‍സില്‍ ചിത്രീകരിച്ചുവെന്ന് ശശി തരൂര്‍ ആരോപിച്ചത്.
Film promoted by India’s ruling party, #KashmirFiles, banned in Singapore: https://t.co/S6TBjglele pic.twitter.com/RuaoTReuAH
— Shashi Tharoor (@ShashiTharoor) May 10, 2022
എന്തിനാണ് അനവസരത്തില്‍ ശശി തരൂരിന്റെ ഈ പോസ്റ്റും ചിലര്‍ പ്രചരിപ്പിക്കുന്നത് എന്നറിയുന്നില്ല. സിംഗപ്പൂരില്‍ നിന്നും നേരിട്ട് നിക്ഷേപം ആകര്‍ഷിക്കുകയാണ് പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യം. ഏഷ്യയില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്ന രാജ്യമാണ് സിംഗപ്പൂര്‍. എന്തായാലും ഇന്ത്യയില്‍ മതസൗഹാര്ദ്ദമില്ല എന്ന പ്രസ്താവന വഴി ഇന്ത്യയെ കളങ്കപ്പെടുത്തുക എന്നത് മാത്രമാണ് ശശി തരൂരിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: