തിരുവനന്തപുരം: കേവലം 14 ഇലക്ട്രിക് ബസ് സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി വികാസ് ഭവന് യൂണിറ്റ് നേടിയത് മാസം 43.81 ലക്ഷം രൂപ. 2024 ജനുവരിയില്‍ 19.72 ലക്ഷമായിരുന്നു വരുമാനം. ഇത് ഓഗസ്റ്റ് മാസം 24 ലക്ഷം രൂപ അധികമായി നേടി വരുമാനം 43.81 ലക്ഷം രൂപയാക്കുകയായിരുന്നു.
വരുമാനം കുറഞ്ഞ സര്‍വീസുകള്‍ പുനക്രമീകരിക്കണമെന്ന മാനേജമന്റ് നിര്‍ദ്ദേശം നടപ്പാക്കിയപ്പോഴാണ് ശരാശരി ദിവസ വരുമാനം ദിവസം 64,000ല്‍ നിന്ന് 1.5.ലക്ഷമാക്കി ഉയര്‍ത്താനായത്. ഇതിന് പുറമെ ഇപികെഎം 35ല്‍ നിന്നും 54ന് മുകളിലേക്ക് രൂപയിലേക്ക് മാറ്റുവാനും കഴിഞ്ഞു.
ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തില്‍ നിലവിലുണ്ടായിരുന്ന പ്രധാന ട്രിപ്പുകള്‍ നിലനിര്‍ത്തി തീരെ നഷ്ടത്തില്‍ ഓടുന്ന റൂട്ടുകള്‍ ക്രമീകരിച്ചതിലൂടെയുമാണ് വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് വികാസ് ഭവന് യുണിറ്റ് അധികൃതര്‍ പറഞ്ഞു. ഒരു കിലോ മീറ്റര്‍ സര്‍വീസ് നടത്തുമ്പോള്‍ കുറഞ്ഞത് 65 രൂപ ലഭിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇലക്ട്രിക് ബസുകളെ മാറ്റാനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: