ദാറുസ്സലാം: സംഘിവിരുദ്ധ മാധ്യമങ്ങള്‍ രാഹുല്‍ ഗാന്ധിയെ എത്രയൊക്കെ മോദിയ്ക്കൊപ്പം നിര്‍ത്താന്‍ ശ്രമിച്ചാലും മോദിയുടെ ഹൃദയം തൊടുന്ന ശൈലിയുടെ നാലയലത്ത് രാഹുല്‍ഗാന്ധിയ്ക്ക് എത്താനാവില്ല. ബ്രൂണെ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ വൈറലായ വീഡിയോ ലോകമാരാധിക്കുന്ന ഒരു അനിഷേധ്യ നേതാവിന്റെ ഹൃദയസ്പര്‍ശിയായ ആശയക്കൈമാറ്റമാണ് കാണിക്കുന്നത്.
प्रधानमंत्री @narendramodi पहुंचे ब्रुनेई की राजधानी बंदर सेरी बेगवान
पीएम मोदी का भारतीय समुदाय के सदस्यों ने किया स्वागत #BruneiVisit pic.twitter.com/P4f4zlXUe5
— DD News Rajasthan (@DDNewsRajasthan) September 3, 2024
അവിടുത്തെ പ്രവാസി ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയും ഹൃദയക്കൈമാറ്റവും ലോകം കണ്ട ഏറ്റവും ശക്തനായ നേതാവാണ് മോദിയെന്ന വാദത്തിന് അടിവരയിടുന്നു. കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകളില്‍ നിന്നും കുഞ്ഞിനെ വാരിയെടുക്കുന്ന മോദിയുടെ ചിത്രം ബ്രൂണെയിലും ഇന്ത്യയിലും ഒരുപോലെ ജനം ഏറ്റെടുത്തു. പൊടുന്നനെ മോദി അരികിലെത്തി കുഞ്ഞിനെ മാറോട് ചേര്‍ത്തപ്പോള്‍ ആ കുഞ്ഞിന്റെ അമ്മയുടെ മുഖത്ത് നിധികിട്ടിയ സന്തോഷം.
ചെറുപ്പക്കാരായ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ഷേക് ഹാന്‍ഡ് നല്‍കിയും മറ്റ് ചിലര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയും മോദി ജനക്കൂട്ടത്തിലൊരാളാവുകയായിരുന്നു. മോദിയെ മണിക്കൂറുകളോളം കാത്ത് നിന്ന പ്രവാസി ഇന്ത്യന്‍ സമൂഹത്തിന് മോദിയുടെ ഊഷ്മളമായ കൊടുക്കല്‍വാങ്ങലുകള്‍ കാത്തിരിപ്പിന്റെ മുഷിപ്പിനെ അലിയിച്ചു കളയുന്നതായി മാറി. പ്രായമേറിയവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. വീല്‍ ചെയറില്‍ എത്തിയ അമ്മൂമ്മമാര്. അവര്‍ക്കും മോദിയെ കാണണം. ആദരപൂര്‍വ്വം മോദി അവരുടെ കാല് തൊട്ട് വന്ദിച്ചു. യുവതികളെയും സ്ത്രീകളെയും അടുത്ത് ചെന്ന് കൈകൂപ്പി വണങ്ങി. മോദീ…മോദീ വിളികളാല്‍ അന്തരീക്ഷം ആവേശഭരിതമായിരുന്നു. ഇതും ഒരര്‍ത്ഥത്തില്‍ മോദീ തരംഗം തന്നെ. ഇന്ത്യയില്‍ അലയടിക്കുന്ന മോദീ തരംഗത്തിന്റെ മറ്റൊരു പതിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: