ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെയും പുരോഗമന നടപടികളെയും കഴിയുന്നത്ര വേദികളില്‍ കടന്നാക്രമിക്കാനും സംഘര്‍ഷം സൃഷ്ടിക്കാനും കോണ്‍ഗ്രസില്‍ നീക്കം.നേരായ മാര്‍ഗ്ഗത്തിലൂടെ ബിജെപിയുടെ മുന്നേറ്റത്തെ തടയാനാവില്ലെന്ന് ബോധ്യപ്പെട്ട കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഏത് വിധേനെയും വിവാദവിഷയങ്ങള്‍ സൃഷ്ടിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും സംഘര്‍ഷമുണ്ടാക്കാനുമുള്ള ആലോചനയിലാണ് .ഇതിനായി പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ താഴെത്തട്ടിലേക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമെന്നു വരുത്തിത്തീര്‍ക്കാന്‍ കഴിയുന്ന സംഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് നീക്കം. നേരിയ പ്രതിഷേധങ്ങളും പ്രവര്‍ത്തനങ്ങളും പോലും വലിയ കലാപമായി വളര്‍ത്താന്‍ കഴിയുമോ എന്നാണ് ആലോചിക്കുന്നത്.ഇത്തരം പ്രശ്നങ്ങള്‍ സങ്കീര്‍ണമായി വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിടാനിടയുള്ള കേസുകള്‍ കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് അംഗങ്ങളായ അഭിഭാഷകരുടെ ദ്രുതകര്‍മ്മ സേനയ്ക്ക് രൂപം നല്കാന് തീരുമാനിച്ചിട്ടുണ്ട്. രാജ്യവിരുദ്ധ, ബിജെപി വിരുദ്ധ, ജനവിരുദ്ധ നയങ്ങളില്‍ ഇടപെട്ടതുമൂലം കേസില്‍ പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി കോടതികളില്‍ ഹാജരാവുകയാണ് ഇവരുടെ ദൗത്യം. പാര്‍ട്ടിയുടെ നിയമ വിഭാഗത്തിന് നേതൃത്വം നല്കുന്ന അഭിഷേക് സിംഗ്വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യവ്യാപകമായി ജില്ലാ തലങ്ങളിലും ഈ ദ്രുത കര്‍മ്മസേനയുടെ യൂണിറ്റുകള്‍ രൂപീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: