കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും സുപ്രധാന മുന്‍ഗണനാ വിഷയം എന്ന് കഴിഞ്ഞ ദിവസം നടത്തിയ 113-ാമത് പ്രതിമാസ റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കോടിക്കണക്കിന് വരുന്ന കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്താനായി 2014 മുതല്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ലോകശ്രദ്ധ നേടിയതാണ്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വേണ്ടി ആരംഭിച്ച പോഷണ്‍ അഭിയാന് ലോകാരോഗ്യ സംഘടനയുടെ ഉള്‍പ്പടെ അഭിനന്ദനത്തിന് അര്‍ഹമായിരുന്നു. സപ്തംബര്‍ ഒന്ന് മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പോഷകാഹാര മാസാചരണത്തിലൂടെ രാജ്യത്തെ കോടിക്കണക്കിന് കുട്ടികളിലേക്കും സ്ത്രീകളിലേക്കും ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങളെത്തും.
ജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പോഷണ്‍ അഭിയാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാനാണ് എല്ലാ വര്‍ഷവും സപ്തംബര്‍ 1 മുതല്‍ 30 വരെ പോഷകാഹാര മാസമായി ആചരിക്കുന്നത്. എല്ലാ ദിവസവും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ യജ്ഞത്തിലൂടെ കൂടുതല്‍ ഊര്‍ജ്ജം കൈവരുമെന്ന് പ്രധാനമന്ത്രി പറയുന്നു.
പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി അനീമിയ, വളര്‍ച്ചാ നിരീക്ഷണം, സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയ നിരവധി പരിപാടികളാണ് രാജ്യവ്യാപകമായി നടപ്പാക്കുന്നത്. രാജ്യത്തെ പത്തുകോടി പേരിലേക്ക് പോഷണ്‍ അഭിയാന്റെ സേവനങ്ങളെത്തും. സാമൂഹിക ഇടപെടലുകളും ഗുണഭോക്താക്കളുടെയും വിവിധ വിഭാഗങ്ങളുടേയും ശാക്തീകരണവും പോഷണ്‍ അഭിയാന്റെ ലക്ഷ്യമാണ്. മാര്‍ച്ച് മാസത്തില്‍ രണ്ടാഴ്ച നീളുന്ന പോഷണ്‍ പാക്ഷിക പരിപാടിയും സപ്തംബറില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പോഷണ്‍ മാസാചരണവും 2018 മുതല്‍ രാജ്യത്ത് നടന്നുവരുന്നു. ആറു വര്‍ഷത്തിനിടെ നൂറു കോടിയിലധികം പോഷകാഹാര കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളും നടന്നു. 20 കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളും വകുപ്പുകളും വിവിധ വിഭാഗങ്ങളും ഉദ്യോഗസ്ഥരും പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം പോഷണ്‍ മാസത്തിന്റെ പ്രവര്‍ത്തനത്തിലുണ്ട്.
അനീമിയ അഥവാ വിളര്‍ച്ച ഗുരുതര ആരോഗ്യപ്രശ്നമാണ്. ചെറിയ കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, അമ്മമാരാവാന്‍ തയ്യാറെടുക്കുന്ന സ്ത്രീകള്‍ എന്നിവരിലെല്ലാം വിളര്‍ച്ച കാണാറുണ്ട്. കൗമാര കാലത്താണ് വിളര്‍ച്ചയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും ശരിയായ പരിഹാരം കാണേണ്ടതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
വിളര്‍ച്ചയുമായി ബന്ധപ്പെട്ട് എട്ടുകോടി കേസുകളാണ് പോഷണ്‍ അഭിയാന്റെ ഭാഗമായി കണ്ടെത്തിയിട്ടുള്ളത്. 69 ലക്ഷം ഗര്‍ഭിണികള്‍ക്കും 43 ലക്ഷം മുലയൂട്ടുന്ന അമ്മമാര്‍ക്കും 14-18 വയസ്സിനിടയില്‍ പ്രായമായ കൗമാരപ്രായക്കാരായ 22 ലക്ഷം പെണ്‍കുട്ടികള്‍ക്കും പോഷണ്‍ അഭിയാന്റെ ഭാഗമായുള്ള സേവനങ്ങള്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമങ്ങള്‍. വിളര്‍ച്ചാമുക്ത ഭാരതം എന്നതാണ് കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പ്രഥമ ലക്ഷ്യമായി മുന്നോട്ട് വയ്ക്കുന്നത്.
പ്രതിമാസ നിരീക്ഷണത്തിലൂടെ കുട്ടികളുടെ വളര്‍ച്ചാ നിരക്ക് കണക്കാക്കുക എന്നതാണ് പോഷണ്‍ 2.0ന്റെ പ്രധാന ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ വളര്‍ച്ചാ പട്ടികയുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. പോഷണ്‍ ട്രാക്കര്‍ സംവിധാനങ്ങളടക്കം ക്രമീകരിച്ചാണ് പോഷണ്‍ അഭിയാന് നടക്കുന്നത്. പോഷണ്‍ മാസാചരണത്തിലൂടെ ആറുവയസ്സുവരെയുള്ള 8.9 കോടി കുട്ടികളെ നിരീക്ഷിക്കുന്നു. കഴിഞ്ഞ മാസം 8.57 കോടി കുട്ടികളെയാണ് രാജ്യത്ത് സമാന നിരീക്ഷണത്തിന് വിധേയമാക്കിയത്. ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആവശ്യമായ പോഷകാഹാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. മുലകുടിക്കുന്ന കുട്ടികള്‍ക്ക് മുലപ്പാല്‍ നിര്‍ബന്ധമായും നല്കുന്നതില് ആരോഗ്യ പ്രവര്‍ത്തകര്‍ സവിശേഷ ശ്രദ്ധ നല്കുന്നു. മറ്റു കുട്ടികള്ക്ക്് അങ്കണവാടികളിലൂടെയും മറ്റും പോഷകാഹാര സമ്പുഷ്ടമായ ഭക്ഷണം ഉറപ്പാക്കുന്നു. ശുചിത്വ ബോധം കുട്ടികളിലും സ്ത്രീകളിലും വര്‍ധിപ്പിക്കാനുള്ള ബോധവത്കരണ പരിപാടികളും പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: