കണ്ണൂര്‍: ശോഭായാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.
കണ്ണപുരം സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുണ്‍ ബാബു, സബിന്‍, റിതിന് എന്നിവരെയാണ് കണ്ണപുരം സിഐയും സംഘവും അറസ്റ്റ് ചെയ്തത്.കണ്ണപുരത്താണ് ബിജെപി ബൂത്ത് പ്രസിഡന്റ് ബാബുവിനെ വെട്ടി പരിക്കേല്‍പ്പിച്ചത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട ശോഭയാത്ര തുടങ്ങുന്നതിന് മുന്നെ കോലത്ത് വയലില്‍ വച്ച് ഒരു സംഘം അനൗണ്‍സ്മെന്റ് വാഹനം അടിച്ചു തകര്‍ക്കുകയും പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തിരുന്നു.പിന്നാലെ ഘോഷയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബാബുവിനെ തടഞ്ഞുവെച്ച് വെട്ടുകയായിരുന്നു.
സംഭവത്തില്‍ 15 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: