കൊച്ചി : നോ പറയാനുള്ള സാഹചര്യം ഇല്ലാത്ത സ്ത്രീകളുടേത് അത് നിങ്ങളുടെ തെറ്റല്ലെന്ന് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്.ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്.
‘നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല എന്ന് ബോധ്യപ്പെടുത്തുന്നു. ഒപ്പം നോ പറയാനുള്ള പ്രിവിലേജും സാഹചര്യവും ഉള്ള സ്ത്രീകളോട്, സുരക്ഷിതമായ തൊഴില്‍ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാം.’ ഇങ്ങനെയാണ് ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘ചേഞ്ച് ദി നരേറ്റീവ്’ എന്ന ഹാഷ്ടാഗുമായാണ് ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് . ജസ്റ്റിസ് ഹേമ കമ്മിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നത്തിന് പിന്നാലെ മലയാള ചലച്ചിത്ര മേഖലയില്‍ കോളിളക്കങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: