ലക്നൗ : പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ജന്മാഷ്ടമിയ്ക്ക് ഒരുങ്ങുകയാണ് അയോദ്ധ്യ . ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഒരുക്കങ്ങൾ രാമനഗരിയിലെ മഠങ്ങളിലും ക്ഷേത്രങ്ങളിലും ആചാരങ്ങളോടെ ആരംഭിച്ചു. ജന്മാഷ്ടമി ദിനത്തിൽ രാം ലല്ലയ്ക്ക് 1.5 ക്വിൻ്റൽ പഞ്ചിരി നേദ്യമായി നൽകും. 50 കിലോ പഞ്ചാമൃതം ഉപയോഗിച്ചാണ് അഭിഷേകം നടത്തുക. ക്ഷേത്രത്തിൽ വിവിധ സാംസ്കാരിക പരിപാടികളും നടക്കും.
അയോദ്ധ്യയിൽ രണ്ട് ദിവസമാണ് ജന്മാഷ്ടമി ഉത്സവം. . ഗോകുൽ ഭവൻ, ബ്രിജ്മോഹൻ കുഞ്ച്, രാധാ ബ്രിജ്രാജ് ക്ഷേത്രം, രാജ് സദൻ, ഗുരുധാം, ഇസ്കോൺ ക്ഷേത്രം , രാധാ മാധവ ക്ഷേത്രം എന്നിവിടങ്ങളിൽ ജന്മാഷ്ടമിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മഥുരയിൽ നടക്കുന്ന ജന്മാഷ്ടമി ആഘോഷങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: