കണ്ണൂര്‍:ജില്ലയില്‍ നിപ ആശങ്ക ഒഴിഞ്ഞു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചത്. പഴക്കടയിലെ തൊഴിലാളികളാണ് ഇവര്‍. വെളളിയാഴ്ചയാണ് ഇരവരെയും നിരീക്ഷണത്തിലാക്കിയത്.
നേരിയ ലക്ഷണങ്ങളാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.നേരത്തേ കോഴിക്കോട് ജില്ലയെയും നിപാ മുക്തമായി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: