ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാന്‍ കീടനാശിനികളുടെ ഉപയോഗം കുറയ്ക്കുന്നതിന് ഇന്റര്‍ മിനിസ്റ്റീരിയല്‍ പാനല്‍ രൂപീകരിക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ കമലവര്‍ധന റാവു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കേന്ദ്ര ഉപദേശക സമിതിയുടെ 44-ാമത് യോഗം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ത്തിയത്.
കമ്മീഷണര്‍ ഓഫ് ഫുഡ് സേഫ്റ്റി (സിഎഫ്എസ്), സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയുംപ്രതിനിധികള്, എഫ്എസ്എസ്എഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഭക്ഷ്യ വ്യവസായം, കാര്‍ഷിക മേഖലയിലെ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 50 ലധികം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: