ന്യൂഡല്‍ഹി: സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 2023 നെ അപേക്ഷിച്ച് 2024 ല്‍ 11.1 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. 2023 സാമ്പത്തിക വര്‍ഷത്തിലെ 31.3 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 20.2 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മിയാണ് രാജ്യം രേഖപ്പെടുത്തിയതെന്ന് റൂബിക്സ് കണ്ട്രി ഇന്‍സൈറ്റ്സില്‍ നിന്നുള്ള ഡാറ്റയില്‍ പറയുന്നു. സൗദി അറേബ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 31.8 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയെ അപേക്ഷിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ 11.6 ബില്യണ്‍ ഡോളറാണ്. സൗദി അറേബ്യ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ്, ഇന്ത്യ സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയും.
കയറ്റുമതിയുടെ കാര്യത്തില്‍, സൗദി അറേബ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2020 മുതല്‍ 2024 വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ 43.2 ബില്യണ്‍ ഡോളറാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 5.9 ബില്യണ്‍ ഡോളറില്‍ നിന്ന് 2024ല്‍ 11.6 ബില്യണ്‍ ഡോളറായി കയറ്റുമതി വര്‍ധിച്ചു.
ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ചരക്കുകള്‍ അരി, വാഹനങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ടൈലുകള്‍ എന്നിവയാണ്. സൗദി അറേബ്യയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ അരിയുടെ വിഹിതം 2020 സാമ്പത്തിക വര്‍ഷത്തില്‍ 16 ശതമാനത്തില്‍ നിന്ന് 24 സാമ്പത്തിക വര്‍ഷത്തില്‍ 12 ശതമാനമായി കുറഞ്ഞു.
ഇന്ത്യയുടെ പ്രധാന ഊര്‍ജ്ജ പങ്കാളിയാണ് സൗദി അറേബ്യ. ഡാറ്റ അനുസരിച്ച്, 2024 സാമ്പത്തിക വര്‍ഷത്തില്‍ സൗദി അറേബ്യയില്‍ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 69 ശതമാനവും ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള പെട്രോളിയം എണ്ണകളാണ്. എന്നിരുന്നാലും, സൗദി അറേബ്യയില്‍ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതിയില്‍ പെട്രോളിയം എണ്ണയുടെ പങ്ക് 2020 സാമ്പത്തിക വര്‍ഷത്തില്‍ 76 ശതമാനത്തില്‍ നിന്ന് കുറഞ്ഞു.
മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വൈവിധ്യവത്കരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളാണ് കാരണം. 2022-ല്‍ റഷ്യ-ഉക്രെയ്ന് സംഘര്‍ഷം ആരംഭിച്ചതിന് ശേഷം, റഷ്യ ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വിതരണം ചെയ്യാന്‍ തുടങ്ങി. അങ്ങനെ, സൗദി അറേബ്യയില്‍ നിന്നുള്ള പെട്രോളിയം എണ്ണകള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2024 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 24 ശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: