മുംബൈ: ടി20 ലോകകപ്പ് കിരീടവുമായി മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായും. ബുധനാഴ്ചയാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. ഇരുവരും ക്ഷേത്രത്തില്‍ ഗണപതിയുടെ അനുഗ്രഹം തേടി. പിങ്ക് നിറത്തിലുള്ള ഷോളണിഞ്ഞ് ഇരുവരും ക്ഷേത്രത്തിനകത്ത് നില്ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.
2007-നു ശേഷം, 17 വര്‍ഷങ്ങള്‍ കഴിഞ്ഞെത്തിയ ടി20 ലോകകപ്പ് കിരീടത്തിനായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടത്തി. നിരവധി സെലിബ്രിറ്റികള്‍ സന്ദര്‍ശിക്കുന്ന ഇടമാണ് സിദ്ധിവിനായക് ക്ഷേത്രം.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത് .ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകപ്പ് നേടിയത് .
അതേസമയം ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്ട്രോള് ഓഫ് ഇന്ത്യ(ബിസിസിഐ) സെക്രട്ടറി ജയ് ഷാ അടുത്ത അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) അധ്യക്ഷ്യനായേക്കും. ഇതിനുള്ള എല്ലാ സാധ്യതകളും ഉറപ്പായിട്ടുണ്ട്. യാഥാര്‍ത്ഥ്യമായാല്‍ ഐസിസിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായിരിക്കും 36കാരനായ ജയ് ഷാ.
ഇപ്പോഴത്തെ ഐസിസി അധ്യക്ഷന്‍ ഗ്രെഗ് ബാര്‍ക്ലേ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പുതിയ ആള്‍ക്കായുള്ള നടപടികളിലേക്ക് ഐസിസി കടന്നത്. ഗ്രെഗ് ബാര്‍ക്ലേയുടെ കാലാവധി വരുന്ന നവംബര്‍ 30ന് അവസാനിക്കും. തുടര്‍ന്ന് ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏറ്റെടുക്കണം.
ബിസിസിഐ പ്രതിനിധിയായാണ് ഷാ ഐസിസി ഡയറക്ടര്‍ സ്ഥാനത്തെത്തിയത്. കൂടാതെ ഐസിസിയുടെ പ്രധാന വിഭാഗങ്ങളായ ധനകാര്യ, വാണിജ്യകാര്യ ഉപകമ്മറ്റിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചുവരികയാണ് ജയ് ഷാ. ഇതും കൂടി കണക്കിലെടുത്താല്‍ അദ്ദേഹത്തിന്റെ ഐസിസി അധ്യക്ഷ പദവി പ്രവേശത്തിന് തടസ്സങ്ങളൊന്നും ഉണ്ടാവില്ലെന്നറിയുന്നത്. ജയ് ഷാ ഐസിസി അധ്യക്ഷനായാല്‍ തല്‍ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഭാരതീയനായിരിക്കും. ജഗ്മോഹന് ഡാല്‍മിയ, ശരദ് പവാര്‍, എന്‍. ശ്രീനിവാസന്, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഈ പദവിയില്‍ ഇതിന് മുമ്പ് എത്തിയ മറ്റ് ഭാരതീയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: