ആലപ്പുഴ: കാക്കാഴത്ത് കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. ഈ കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഇവിടെ കടല്‍ക്ഷോഭം രൂക്ഷമായത്. തകര്‍ന്നു കിടക്കുന്ന കടല്‍ ഭിത്തിക്ക് മുകളിലൂടെയാണ് ശക്തമായ തിരമാല ആഞ്ഞടിക്കുന്നത്.
താല്‍ക്കാലികമായി സ്ഥാപിച്ച ടെട്രാപോഡുകളും കടലെടുത്തു. പ്രദേശത്തെ നിരവധി വീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്. ഈ പ്രദേശത്ത് പുലിമുട്ട്, കടല്‍ ഭിത്തി നിര്‍മാണത്തിനായി 48 കോടി രൂപയുടെ പദ്ധതിക്ക് 2021ല്‍ ടെണ്ടര്‍ ചെയ്താണ്. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കാക്കാഴത്ത് നടന്ന ചടങ്ങില്‍ ഇതിന്റെ പ്രഖ്യാപനവും നിര്‍വഹിച്ചിരുന്നു.
കടലാക്രമണത്തെ തടയാന്‍ 8 പുലിമുട്ടുകളും കടല്‍ ഭിത്തിയും നിര്‍മിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ 3 വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനം കടലാസിലൊതുങ്ങിയതോടെ തീരദേശവാസികള്‍ ദുരിതത്തിലാണ്. അടിയന്തിരമായി കടല്‍ ഭിത്തിയുടെ അറ്റകുറ്റപ്പണിയെങ്കിലും നടത്തിയില്ലെങ്കില്‍ നിരവധി വീടുകള്‍ കടലെടുക്കുന്ന സ്ഥിതിയാണിവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: