തിരുവനന്തപുരം: ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരന് മരിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് സംശയം. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. കാട്ടാക്കട സ്വദേശി ഗിരീഷ് – മനീഷ ദമ്പതികളുടെ മകന് ആദിത്യനാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയായിരുന്നു മരണം.
കഠിനമായ വയറുവേദനയും വയറിളക്കവും കാരണം ശനിയാഴ്ച കുട്ടിയെ മണിയറവിള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരുന്ന് നല്കി വിട്ടയച്ചു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിളപ്പില്‍ശാലയിലെ ഒരു ഹോട്ടലില്‍ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. പിന്നാലെ ആണ് കുട്ടിക്ക് ഛര്‍ദിയും വയറുവേദനയും ഉണ്ടായത്.
ഭക്ഷ്യവിഷബാധ എന്ന സംശയത്തെ തുടര്‍ന്ന് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ ആണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചത് എന്ന് കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതര്‍ പൂട്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: