ഷിംല: ചാണകവറളികളില് രാഖി തീര്‍ത്ത് ക്യോംഥലിലെ ഗ്രാമവാസികള്‍. ഹിമാചല്‍പ്രദേശിലെ ജഠിയാദേവി മേഖലയില്‍ ഗോകുല്‍ ഗോ സദന് സ്വാശ്രയസംഘമാണ് പരിസ്ഥിതി സംരക്ഷണസന്ദേശം പകര്‍ന്ന് പുതിയ മാതൃക തീര്‍ത്തത്. പതിനായിരക്കണക്കിന് രാഖികളാണ് രക്ഷാബന്ധനമഹോത്സവത്തിന്റെ ഭാഗമായി ഇവിടെ നിര്‍മ്മിച്ചത്. സഹോദരങ്ങളുടെ കൈത്തണ്ടയില്‍ കെട്ടുന്ന ചാണക രാഖികള്ക്കിടയില് ഔഷധച്ചെടികളുടെ വിത്തുകളും ചേര്‍ത്തിട്ടുണ്ട്.
ക്യോംഥല് സാമാജിക സാംസ്കൃതിക ഉത്ഥാന്‍ സന്‍സ്ഥയുടെ സഹകരണത്തോടെയാണ് ഗോകുല്‍ ഗോസദന് സ്വാശ്രയസംഘത്തിലെ നൂറിലേറെ സ്ത്രീകള്‍ ഈ പ്രവര്ത്തനത്തിലേര്പ്പെടുന്നതി. ശില്പങ്ങള്, ഫോട്ടോ ഫ്രെയിമുകള്‍, നെയിം പ്ലേറ്റുകള്‍, വാച്ചുകള്‍ എന്നിവയും ഇതേ രീതിയില്‍ ഇവര്‍ വിപണിയിലെത്തിക്കുന്നു.
പര്‍വതമേഖലകളിലെ പഹാഡി ഗോവംശത്തിലുള്ള ഉത്പന്നങ്ങളാണ് സംഘം തയാറാക്കുന്നതെന്ന് പ്രസിഡന്റ് രാം ഗോപാല്‍ ഠാക്കൂര്‍ പറഞ്ഞു. ചാണകം പാഴ്വസ്തുവല്ലെന്നും ആരോഗ്യപരമായി ഏറെ പ്രയോജനപ്രദമാണെന്നുമുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കുകയാണ് ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിര്‍മൗര്‍ ജില്ലാ ആസ്ഥാനമായ നഹാനിലെ അംബ്വാലയിലും സെയിന്‍ വാലയിലും പരിസ്ഥിതി സൗഹൃദ രാഖികള്‍ നിര്‍മ്മിക്കുന്ന വനിതാ സ്വാശ്രയസംഘങ്ങള്‍ സജീവമാണ്. പച്ചക്കറികളുടെയും പൂക്കളുടെയും വിത്തുകളില്‍ നിന്നാണ് ഇവര്‍ രാഖികള്‍ നിര്‍മ്മിക്കുന്നത്. ഓരോ വീടുകളും കയറി രാഖി വിപണനം ചെയ്യുന്നതിനും ഇവിടങ്ങളില്‍ സംവിധാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: