കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി. കൊലപാതകത്തിന് പിന്നാലെയുണ്ടണ്ടായ പ്രതിഷേധ സമരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മമത പരാജയപ്പെട്ടു. അവര്‍ രാജിവച്ച് പദവി ഒഴിയണം. സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ മമതയ്ക്ക് സാധിച്ചിട്ടില്ല, ആശാദേവി പറഞ്ഞു.
അവര്‍ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്തരത്തില്‍ ക്രൂരമായ ഒരു സംഭവം നടന്നത്. അവിടെ അവര്‍ സ്വയം പ്രതിഷേധ സമരം നടത്തി ആളുകളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ ഒരു സ്ത്രീയാണ്. സംസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അവര്‍ക്ക് തന്റെ അധികാരം ഉപയോഗിക്കാമായിരുന്നു. അതിന് പകരം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മമത ശ്രമിക്കുന്നത്. സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട അവര്‍ രാജിവച്ച് ഒഴിയുകയാണ് വേണ്ടണ്ടത്, ആശാദേവി പറഞ്ഞു.
ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് എത്രയും വേഗം കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഉണ്ടണ്ടാകണമെന്നും, അല്ലാത്തപക്ഷം ഇനി
യും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: