മുംബൈ: ഏകദേശം 4.83 കോടി രൂപ വിലമതിക്കുന്ന 482.66 ഗ്രാം മയക്കുമരുന്നുമായി കെനിയൻ പൗരൻ മുംബൈ എയർപോർട്ട് കമ്മീഷണറേറ്റ് കസ്റ്റംസിന്റെ പിടിയിലായി.
“ആഗസ്റ്റ് 15ന് രാത്രിയിൽ എയർപോർട്ട് കമ്മീഷണറേറ്റ്, മുംബൈ കസ്റ്റംസ് സോൺ-III, ഏകദേശം 4.83 കോടി രൂപ വിലമതിക്കുന്ന 482.66 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. ശരീരത്തിന്റെ അറയിൽ സാധനങ്ങൾ ഒളിപ്പിച്ച നിലയിലായിരുന്നു. ഒരു കെനിയൻ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. “- കസ്റ്റംസ് അധികൃതർ അറിയിച്ചു.
1985 ലെ എൻഡിപിഎസ് നിയമത്തിന് കീഴിൽ വരുന്ന കൊക്കെയ്ൻ എന്ന് കരുതപ്പെടുന്ന പൊടി രൂപത്തിലുള്ള വെള്ള നിറത്തിലുള്ള പദാർത്ഥമാണ് വിദേശ പൗരന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതെന്ന് മുംബൈ കസ്റ്റംസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലടുത്തു കൂടുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കുമെന്നും അധികൃതർ പറഞ്ഞു.
നേരത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ മുംബൈ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരെ തടഞ്ഞുനിർത്തി 3.33 കോടി രൂപ വിലമതിക്കുന്ന 4,525 ഗ്രാം സ്വർണപ്പൊടി മെഴുക് രൂപത്തിൽ കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: