ലെ ഹാവ്രെ: ഫ്രഞ്ച് ലിഗ് വണില്‍ നിലവിലെ ജേതാക്കളായ പാരിസ് സെന്റ് ജെര്മെയ്ന്(പിഎസ്ജി) മികച്ച ജയത്തോടെ തുടക്കം. ലെ ഹെവ്രെയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് പിഎസ്ജി തുടങ്ങിയത്.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇല്ലാതെ ടീം സീസണ് ആരംഭിച്ചത്. എംബാപ്പെ ഇത്തവണ റയലിലേക്ക് ചുവട് മാറിയിരിക്കുകയാണ്.
ഇന്നലെ നടന്ന മത്സരത്തില്‍ മൂന്നാം മിനിറ്റ് മുതലേ പിഎസ്ജി സ്കോര്‍ ചെയ്ത് തുടങ്ങി. ലീ കാങ് ഇന്‍ ആണ് ആദ്യ ഗോള്‍ നേടിയത്. പക്ഷെ രണ്ടാം ഗോളിനായി രണ്ടാം പകുതിയുടെ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു.
ആദ്യ പകുതിയില്‍ 1-0ന് മുന്നിട്ടു നിന്ന പിഎസ്ജിയെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലെ ഹാവ്രെ വെല്ലുവിളിച്ചു. 48-ാം മിനിറ്റില്‍ അവര്‍ ഗ്വിട്ടര് ലോറിസിലൂടെ സമനില പിടിച്ചു. ഇതിനെതിരെ അഭിമാന പോരാട്ടം നടത്തിയ പിഎസ്ജിക്കായി ലീഡ് സമ്മാനിച്ചത് ഉസ്മാന് ഡെംബേലെ ആണ്. 84-ാം മിനിറ്റിലായിരുന്നു ഈ ലീഡ്. രണ്ട് മിനിറ്റിനകം ബ്രാഡ്ലി ബാര്‍കോളയിലൂടെ പിഎസ്ജി ലീഡ് കൂട്ടി. 90-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് കോളോ മുവാനി പിഎസ്ജിക്കായി നാലാം ഗോളും സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: