ന്യൂദൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാം ആൻ്റ് റാം പരാമർശങ്ങളെ അപലപിച്ച് ജനതാദൾ യുണൈറ്റഡ് നേതാവ് കെ.സി ത്യാഗി. പശ്ചിമ ബംഗാളിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ഇടതുപക്ഷം രാമനുമായി (ഭാരതീയ ജനതാ പാർട്ടി) ഒത്തുകളിക്കുകയാണെന്ന് രാവിലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആരോപിച്ചതിന് കനത്ത മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മമത ബാനർജിയുടെ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നു. പശ്ചിമ ബംഗാൾ പോലൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ അവർക്ക് അർഹതയില്ലെന്നും ത്യാഗി പറഞ്ഞു. ബുധനാഴ്ച രാത്രി ആർജി കാർ ആശുപത്രി കാമ്പസിനുള്ളിൽ ഒരു ജനക്കൂട്ടം പ്രവേശിച്ചു പ്രതിഷേധ സ്ഥലത്തിനും വാഹനങ്ങൾക്കും പൊതു സ്വത്തിനും നാശം വരുത്തി. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് പ്രയോഗിച്ചിരുന്നു.
ഓഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.
ഈ സംഭവം രാജ്യവ്യാപകമായി മെഡിക്കൽ സമൂഹത്തിന്റെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: