അറ്റ്ലാന്റ : ബംഗ്ലാദേശിലെ പീഡിതരായ ഹിന്ദുക്കള്‍ക്ക് പിന്തുണ നല്‍കുന്നതിനായി അമേരിക്കയിലെ അറ്റ്ലാന്റ ഹിന്ദു സമൂഹം സംഘടിപ്പിച്ച സമാധാന മാര്‍ച്ചും പ്രതിഷേധ യോഗവും ഒരു ചെറിയ ഒത്തുചേരലില്‍ നിന്നു മഹാപ്രവാഹമായി മാറി. 8 വയസ്സുകാരനായ ഋഷി മുതല്‍ 88 വയസ്സുള്ള ശംഭുജി വരെ ഒത്തുചേര്‍ന്നത് അവിടത്തെ ഹിന്ദുക്കളുടെ സംയുക്ത പിന്തുണയോടെയായിരുന്നു. ബംഗ്ലാദേശിലെ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കളെക്കുറിച്ചുള്ള വിഷാദവും അതിനെതിരെ ശക്തമായ നിലപാടും മാര്‍ച്ചില്‍ പ്രകടമായി.
വൈകുന്നേരം ആരംഭിച്ച സമാധാന വിപ്ലവം യുഎസ് കോണ്ഗ്രസുകാരന് ഷോണ്‍ സ്റ്റില്‍സിന്റെ അഭിസംബോധനയോടെയാണ് ആരംഭിച്ചത്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ യു.എസ് സര്‍ക്കാരിനോട് ഇടപെടണമെന്ന ഹിന്ദു സമൂഹത്തിന്റെ ആവലാതികള്‍ക്ക് അദ്ദേഹം പിന്തുണ നല്കി. ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധത്തെ അറ്റ്ലാന്റയിലെ പ്രാദേശിക പ്രതിനിധി ഷൈഖ് റഹ്മാനും അനുകൂലിച്ചു, ബംഗ്ലാദേശ് സര്‍ക്കാരിനോട് ആക്രമണക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും ഉറപ്പു നല്കി.
പ്രതിഷേധക്കാര്‍ ഭീമന് ബാനറുകളും പ്ലക്കാര്‍ഡുകളും, അമേരിക്കന്‍, ഇന്ത്യന്‍ പതാകകളും പ്രദര്‍ശിപ്പിച്ചു, ‘ഹിന്ദു ജീവന് പ്രധാനമാണ്’, ‘ഞങ്ങള്‍ക്ക് നീതി വേണം’, ‘ഐക്യരാഷ്ട്രസഭ ഉണരട്ടെ’, ‘ജാഗോ ജാഗോ, ഹിന്ദു ജാഗോ’ എന്നപോലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.
ധിരു ഷാ, അമിതാഭ് ശര്‍മ്മ, രാജീവ് മേനോന് എന്നിവര്‍ അറ്റ്ലാന്റയിലെ ഹിന്ദു സമൂഹത്തെ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: