തൃശൂർ: 16791/16792 തിരുനെൽവേലി-പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസിൽ ആഗസ്റ്റ് 14 മുതൽ തിരുനെൽവേലിയിൽ നിന്നു 15 മുതൽ പാലക്കാട് നിന്നും സ്ഥിരമായി നാല് കോച്ചുകൾ അധികം ഘടിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഒരു സ്ലീപ്പർ കോച്ചും മൂന്ന് സാധാരണ കോച്ചുമാണ് അധികമായി ചേർക്കുന്നത്.
ഇതോടെ ഈ ട്രെയിനിൽ 18 കോച്ചുകൾ ഉണ്ടാകും. ട്രെയിൻ ആഗസ്റ്റ് 15 മുതൽ തൂത്തുക്കുടി വരെ നീട്ടാൻ സാധ്യതയുള്ളതായും അറിയുന്നു. പുനലൂർ-ചെങ്കോട്ട മേഖലയിൽ 18 കോച്ചുകളുള്ള ട്രെയിൻ ഓടിക്കാൻ റെയിൽവേ സുരക്ഷ കമീഷണർ അനുമതി നൽകിയതു മുതൽ യാത്രക്കാർ ഈ ആവശ്യം ഉന്നയിച്ച് വരികയായിരുന്നു. 16327/16328 ഗുരുവായൂർ – മധുര എക്സ്പ്രസിലും നാല് കോച്ച് കൂട്ടി 18 കോച്ച് ആക്കണമെന്ന് ആവശ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: