ന്യൂദല്‍ഹി: ബംഗാള്‍, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലെ അതിര്‍ത്തിയിലൂടെ ഭാരതത്തിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച 11 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തതായി അതിര്‍ത്തി സുരക്ഷാ സേന. ബംഗാള്‍, ത്രിപുര അതിര്‍ത്തിയില്‍ നിന്ന് രണ്ട് വീതം പേരും മേഘാലയയില്‍ നിന്ന് ഏഴ് പേരുമാണ് പിടിയിലായത്.
ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറുമെന്നും സൈന്യം അറിയിച്ചു. ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ബംഗ്ലാദേശ് അതിര്‍ത്തി സുരക്ഷാ സേനയായ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശുമായി (ബിജിബി) നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തെതുടര്‍ന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച ബിഎസ്എഫ് ഈസ്റ്റേണ്‍ കമാന്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രവി ഗാന്ധിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ബിജിബിയുമായി ബിഎസ്എഫ് ഫ്ലാഗ് മീറ്റിങ്ങുകള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: