വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭാഗമായി 13-ാം ദിവസവും നടത്തിക്കൊണ്ടിരിക്കുന്ന തെരച്ചിലിനിടെ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. ആനയടികാപ്പിലെ തിരച്ചിലിനിടെയാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തെ തിരച്ചിലിനിടെയാണ് വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ കല്‍പ്പറ്റയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്തു.
നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ തുടരുന്ന തിരച്ചിലില്‍ ഒരു മൃതദേഹവും ഒരു ശരീര ഭാഗവു കൂടി ലഭിച്ചിരുന്നു. ഇന്നലെ നടത്തിയ തെരച്ചിലിലാണ് ലഭിച്ചത്. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ 78 ഉം ശരീര ഭാഗങ്ങള്‍ 166 ഉം ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: