ധാക്ക: ഹിജാബ് ധരിക്കാത്തതിന് ബംഗ്ലാദേശിലെ പ്രമുഖ അഭിഭാഷക ടൂറിന് അഫ്രോസിനെ മതമൗലിക വാദികള്‍ ആക്രമിച്ചു. വീട് വളഞ്ഞ് അഫ്രോസിനെ ആക്രമിച്ച ഇസ്ലാമിസ്റ്റുകള്‍ അവരുടെ മുടി ബലമായി മുറിക്കുകയും കാലുകള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
‘എന്തുകൊണ്ടാണ് ഹിജാബ് ധരിക്കാത്തതെന്നു ചോദിച്ച് തുടര്‍ച്ചയായി പെന്‍സില്‍ കൊണ്ട് കാലില്‍ കുത്തി. ഞാന്‍ പ്രമേഹബാധിതയാണ്. 16 വയസ്സുള്ള എന്റെ മകള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാന്‍ ഭയന്നു പോയി. അവര്‍ അവളെ ബലാത്സംഗം ചെയ്തിരുന്നെങ്കില്‍ ഒരു അമ്മ എന്ന നിലയില്‍ ഞാന്‍ എന്തുചെയ്യുമായിരുന്നു’ ടൂറിന് അഫ്രോസ് ചോദിച്ചു
.
അവാമി ലീഗ് സര്‍ക്കാരിന്റെ ബംഗ്ലാദേശ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ ട്രിബ്യൂണലിന്റെ മുന്‍ ചീഫ് പ്രോസിക്യൂട്ടറാണ് ടൂറിന് അഫ്രോസ്. 1971-ലെ വിമോചനയുദ്ധത്തിന്റെ മറവില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയ നിരവധി റസാക്കര്‍മാരുടെ വിചാരണയ്ക്ക് ടൂറിന് അഫ്രോസ് മേല്‍നോട്ടം വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: