ന്യൂദൽഹി: പാഠപുസ്തകത്തിൽ നിന്നും ഭരണഘടനാ ആമുഖം ഒഴിവാക്കിയെന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്ന് എൻസിഇആർടി വിശദീകരണം. “ഭരണഘടനയുടെ ആമുഖം ഒഴിവാക്കിയെന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. മറിച്ച്, ആദ്യമായി ഭരണഘടനയുടെ വ്യത്യസ്ത ഭാഗങ്ങൾക്ക് എൻസിഇആർടി പ്രാധാന്യം നൽകുകയാണ്.” -എൻ്സിഇആര്ടി പറഞ്ഞു.
ആമുഖത്തിൽ മാത്രമാണ് ഭരണഘടന പ്രതിഫലിക്കുന്നതെന്നത് ഇടുങ്ങിയ വാദമാണെന്നും എൻസിഇആർടി വിശദീകരിക്കുന്നു. ആമുഖത്തോടൊപ്പം മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, ദേശീയ ഗാനം മുതലായവയ്ക്കും പരിഗണന നൽകുകയാണെന്നും എൻസിഇആർടി ചൂണ്ടിക്കാട്ടി.
“മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് നിലവിൽ ഭരണഘടന ആമുഖം ഒഴിവാക്കിയത്. പകരമായി ഈ പുസ്തകങ്ങളിൽ ദേശീയ ഗാനം, ദേശീയ ഗീതം, മൗലികാവകാശങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി. വിവിധ തലങ്ങളിലെ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ വിവിധ ഭാഗങ്ങള്‍ ഉൾപ്പെടുത്തും. എന്ത് കൊണ്ട് ഇവയിലൂടെ വിദ്യാർത്ഥികൾക്ക് ഭരണഘടനാമൂല്യങ്ങൾ മനസ്സിലാക്കിക്കൂടാ”- എൻസിഇആർടി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: